സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejagan1980 (സംവാദം | സംഭാവനകൾ) ('ആമ്പല്ലൂർ കുലയിറ്റിക്കര കീച്ചേരി എന്നീ മൂന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമ്പല്ലൂർ കുലയിറ്റിക്കര കീച്ചേരി എന്നീ മൂന്ന് ഗ്രാമങ്ങൾ ചേർന്ന കൂട്ടത്തെയാണ് ഇവിടെ ആമ്പല്ലൂർ ഗ്രാമം എന്ന സംജ്ഞകൊണ്ട് അർത്ഥമാക്കുന്നത് ആയിരക്കണക്കിന് ഏക്കർ നെൽപാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെ ഉള്ള ഈ ഗ്രാമത്തിൽ ആബലുകൽ ഉണ്ടാവുക സ്വാഭാവികമാണ് അങ്ങനെ ആമ്പല്ലൂർ എന്ന പേർ സമ്പാദിച്ചു

ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് എറണാകുളത്തുനിന്ന് തൃപ്പൂണിത്തുറ മുളന്തുരുത്തി വഴി തളിപ്പറമ്പിലേക്ക് ഉള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാറശാലമുതൽ പഴയ കൊച്ചി-തിരുവിതാംകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ ഒൻപത് കിലോമീറ്റർ നീളത്തിലും ഒന്നു മുതൽ മൂന്നു കിലോമീറ്റർ വരെ വീതിയിലും ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നു

ജില്ലാ - എറണാകുളം

താലൂക്ക് - കണയന്നൂർ

പഞ്ചായത്ത് -ല്ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

വില്ലേജ് - ആമ്പല്ലൂർ

അസംബ്ലി മണ്ഡലം - പിറവം

ലോക്സഭാ മണ്ഡലം - കോട്ടയം

വിസ്തീർണ്ണം - 22.5 9 - കി. മീ.

വടക്കുവശത്തായി മുളന്തുരുത്തി ഗ്രാ മപഞ്ചായത്ത് കിഴക്കുവശത്ത് മുളന്തുരുത്തി എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തുകൾ തെക്ക് വെള്ളൂർ ചെമ്പ് ഗ്രാമപഞ്ചായത്തുകൾ പടിഞ്ഞാറ് വശം ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകൾ