ഉള്ളടക്കത്തിലേക്ക് പോവുക

സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്‌കൂൾ പ്രവേശനോത്സവം

ഓരോ അധ്യയന വർഷവും വലിയ ആഘോഷത്തോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കുന്നത്. ചെറിയകുട്ടകൾക്ക് വീട്ടിലെ സാഹചര്യങ്ങളിൽ നിന്നും മാറി ആദ്യമായി സ്‌കൂളിലെത്തുമ്പോഴുള്ള പ്രയാസമൊഴിവാക്കാനായി നിറയെ സമ്മാനങ്ങൾ നൽകി ഉത്സവാന്തരീക്ഷത്തിലാണ് അവരെ വരവേൽക്കുന്നത്. തോരണങ്ങൾകൊണ്ട് സ്‌കൂൾ അലങ്കരിക്കുകയും പുതിയ രക്ഷിതാക്കൾക്കായി സ്‌കൂൾ സംവിധാനങ്ങൾ പരിചയപ്പെടുത്താന്നതിനായി പൊതുചടങ്ങും സംഘടിപ്പിക്കുന്നു. പലവർഷങ്ങളിലായി നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽനിന്ന്.


Praveshanolsavam5 Praveshanolsavam 4 Praveshanolsavam 6 Praveshanolsavam 9 Praveshanolsavam


എൽ.എസ്.എസ്.

സ്‌കൂളിന്റെ അക്കാദമിക മികവ് അടയാളപ്പെടുത്തുന്നതാണ് സമീപ സ്‌കൂളുകളിൽനിന്നും വിഭിന്നമായി ഓരോ വർഷവും സ്‌കൂളിൽ നിന്നും എൽ.എസ്.എസ്. സ്‌കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധന. നവംബർ മാസത്തോടെ കുട്ടികളിൽനിന്നും അർഹരായവരെ കണ്ടെത്തി മികച്ച പരിശീലനം നൽകിയാണ് സ്‌കൂൾ ഈ മികവ് നിലനിർത്തിപ്പോരുന്നത്. സ്‌കോർഷിപ്പ് നേടുന്ന വിദ്യാർത്ഥികളെ സ്‌കൂൾ പ്രത്യേകം ആദരിക്കുന്നത് മറ്റ് വിദ്യാർത്ഥികൾക്ക് ഇത്തരം മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള പ്രചോദനമാകുന്നു.


LSS New LSS1 Lss6

ജൂൺ 5 പരിസ്ഥിതിദിനം

മണ്ണിനെ അറിയാം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് ഓരോ വർഷവും സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിക്കുന്നത്. സ്‌കൂൾ പരിസരത്തുള്ള വിവധ സസ്യജാലങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക പരിസരം വൃത്തിയാക്കി പുതിയ ചെടികൾ നടുക, പരിസ്ഥിതി ദിനത്തിന്റെയും പരിസര ശുചീകരണത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാവശ്യമായ പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ കുട്ടികളുടെ പരിപാടികൾ എന്നിവ തുടങ്ങിയവ സംഘടിപ്പിക്കുന്നു.