ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുമൂലപുരം പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Balikamatomhss |
നവതി വര്‍ഷം, ബാലികാമഠം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ തിരുവല്ല, തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് m.c.roadനു് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സാര്‍വ്വത്രികമല്ലായിരൂന്ന ഒരു കാലഘട്ടത്തില്‍, കണ്ടത്തില്‍ ശ്രീ. വര്‍ഗീസ് മാപ്പിളയുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ്, പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള ബാലികാമഠം ഹയര്‍ സെക്കണ്ടറി സ്കൂള്‍. ക1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കണ്ടത്തില്‍ ശ്രീ. കെ. സി. വര്‍ഗീസ് മാപ്പിള മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1920 - 24 | മിസ്. ഹോംസ് |
1924 - 56 | മിസ്. പി. ബ്രൂക്സ് സ്മിത്ത് |
1956 - 61 | ശ്രീ. പി. വി. വറുഗീസ് |
1961 - 62 | മിസ്. അക്കാമ്മ കുരുവിള |
1962 - 79 | മിസ്. എലിസബേത്ത് കുരുവിള |
1979 - 84 | ശ്രീമതി. വി. ഐ. മറിയാമ്മ |
1984 - 87 | ശ്രീമതി. രാജമ്മ ഫിലിപ്പ് |
1987 - 97 | ശ്രീമതി. സൂസി മാത്യു |
1997 - 98 | ശ്രീമതി. മറിയാമ്മ കോശി |
1998 - 2000 | ശ്രീമതി. പി. ജി. റെയ്ചല്‍ |
2000 - 05 | ശ്രീമതി. ഏലമ്മ തോമസ് |
2005 - | ശ്രീമതി. സാറാമ്മ ഉമ്മന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.