എ.എൽ.പി.എസ്.തോട്ടക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.തോട്ടക്കര | |
---|---|
വിലാസം | |
തോട്ടക്കര തോട്ടക്കര , ഒറ്റപ്പാലം പി.ഒ. , 679102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0466 2249437 |
ഇമെയിൽ | alpschoolthottakkaraotp@gmail.com |
വെബ്‍സൈറ്റ് | school-alpsthottakkara.rhcloud.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20236 (സമേതം) |
യുഡൈസ് കോഡ് | 32060800405 |
വിക്കിഡാറ്റ | Q64691340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു. പി |
പ്രധാന അദ്ധ്യാപിക | ബിന്ദു. പി |
പി.ടി.എ. പ്രസിഡണ്ട് | ശകുന്തള |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
14-03-2022 | 20236 |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.
1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .(കൂടുതൽ അറിയാൻ)
66 വര്ഷം പിന്നിട്ട ഈ വിദ്യാലയം അഞ്ചാം തരം വരെ 137 കുട്ടികളും 5 അധ്യാപകരുമായി ആരംഭിച്ചതാണ് .ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിൽ തന്നെ അയച്ചിരുന്നു .കുട്ടികളെ തോടും പാടവും കടന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യം ഇല്ലായിരുന്നു .അതുകൊണ്ട് രക്ഷിതാക്കളുടെയും ചില വിദ്യാസമ്പന്നരായ പ്രമുഖരുടെയും ശ്രമഫലമായി ഈ വിദ്യാലയം ഒറ്റപ്പാലം തോട്ടക്കര പാണം പള്ളിയാലിൽ ആരംഭിച്ചു.ഇവിടെ നിന്നും പഠിച്ചുപോയ പലരും വിദ്യാഭ്യാസപരമായും തൊഴില്പരമായും വളരെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.
അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആധിക്യത്താൽ ഇന്ന് കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട് .മാനേജർ ,പി.ടി.എ, എസ് .ഡി.സി ,പൊതു പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം സഹായത്താൽ സ്മാർട്ട് ക്ലാസ്സ്‌റൂം വരെ എത്തിച്ചേർന്നിട്ടുണ്ട് .ടൈൽ പതിച്ച ക്ലാസ് മുറികളും ,കംപ്യൂട്ടർ ലാബും ,ബാത്റൂമുകളുംആണ് .കൂടാതെ ഫോൺ ,ഇന്റർനെറ്റ് സൗകര്യങ്ങളും എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ,ബെഞ്ച്,ഡസ്കുകൾ ,അലമാരകൾ ,ക്ലാസ് ലൈബ്രറികൾ,അസംബ്ലി ഹാൾ , പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കസേരകളും കളിപ്പാട്ടങ്ങളും ,കുടമണി ,പൂന്തോട്ടം,പച്ചക്കറിത്തോട്ടം ,മഴവെള്ള സംഭരണി , കുടിവെള്ള സൗകര്യങ്ങൾ, ഗ്യാസ് അടുപ്പുകളോടു കൂടിയ ഭക്ഷണശാല ,ജൈവമാലിന്യ സംസ്കരണി തുടങ്ങിയ സൗകര്യങ്ങളും നിലവിലുണ്ട് .
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ്മുറികൾ
- കളിസ്ഥലം
- കളി ഉപകരണങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- സൗകര്യപ്രദമായ പാചകപ്പുര
- അടച്ചുറപ്പുള്ള ശേഖരണ മുറി
- മാലിന്യ സംസ്കരണ സംവിധാനം
- വൃത്തിയുള്ള ശൗചാലയം ജൈവ വൈവിധ്യപാർക്
- മീൻകുളം
- പൂന്തോട്ടം
- വിവിധതരം ചെടികൾ
- ശലഭോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളത്തിളക്കം
- ഹാലോ ഇംഗ്ലീഷ്
- വായനാ ചങ്ങാത്തം
- ഉല്ലാസ ഗണിതം
- ഗണിത വിജയം
- വിദ്യാരംഗം കലാസാഹിത്യ വേദി
മുൻ സാരഥികൾ
മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ഒറ്റപ്പാലം ബസ് സ്റ്റേഷനിൽ / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2കിലോമീറ്റർ) •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും (2കിലോമീറ്റർ) ഒറ്റപ്പാലം ചെർപ്പുളശ്ശേരി ദേശീയ പാതയിൽ നിന്നും തോട്ടക്കര പോസ്റ്റോഫീസ് നു സമീപം ഉള്ളിലേക്കുള്ള റോഡ് വഴി ഓട്ടോ മാർഗം എത്താം. • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.783135089286588, 76.37018051928236|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20236
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ