ഐ.ഐ.എ.എൽ.പി.എസ്. ചന്തേര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര | |
---|---|
വിലാസം | |
ചന്തേര മാണിയാട്ട് പി.ഒ. , 672310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04672 214459 |
ഇമെയിൽ | 12518ialps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12518 (സമേതം) |
യുഡൈസ് കോഡ് | 32010700410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 241 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാകുമാരി' സി എം |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ കെ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രാജു |
അവസാനം തിരുത്തിയത് | |
07-03-2022 | 12518 |
ചരിത്രം
അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയിൽ തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഏടാണ്. കർമ്മ കുശലത കൈമുതലായുള്ളവരുടെ ദീർഘവീക്ഷണവും, അതിനൊത്ത പ്രവർത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.
സ്കൂൾ ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കാം https://www.facebook.com/izzathul12518/
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങൾ എട്ടു ക്ലാസ് മുറികൾ (ഡസ് സ്റ്റ് ലസ് ) ആറ് കമ്പ്യൂട്ടറുകൾ ടോയ് ലറ്റുകൾ (9) വൃത്തിയുള്ള പാചകശാല
സ്‌കൂൾ കാണാം https://m.youtube.com/watch?v=QneTwebdmds
പാഠ്യേതര പ്രവർത്തനങ്ങൾ
പാട്ടു പാടുന്ന സ്കൂൾ; ഉല്ലാസ വിദ്യാലയം
.ഉത്സവത്തിനെത്തുന്ന ഉത്സാഹത്തോടെ കുട്ടികൾ സ്കൂളിലെത്തണം. ഇഷ്ടത്തോടെ പഠിക്കണം... കളിക്കണം.. പുസ്തങ്ങൾ വായിക്കണം... വിദ്യാലയം ഉല്ലാസ വിദ്യാലയമായി മാറണം
ചെറുവത്തൂർ: മൈക്കിലൂടെയുള്ള പാട്ടു കേട്ടാൽ എന്താ വിശേഷമെന്ന് നമ്മൾ ചോദിക്കും. എന്നാൽ എല്ലാ ദിവസവും മൈക്കിലൂടെ പാട്ട് കേൾക്കുന്നൊരു വിദ്യാലയം ചന്തേരയിലുണ്ട്. രാവിലെയും ഇടവേളകളിലുമെല്ലാം കുട്ടിപ്പാട്ടുകൾ ഉയർന്നു കേൾക്കുന്ന ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ. കൊവിഡ് കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തുമ്പോൾ അവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ' ഇടവേളകളിലെ പാട്ട് എന്ന ആശയം ഉയർന്നത്. സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലുമെല്ലാം സ്പീക്കറുകൾ സ്ഥാപിച്ചു. രാവിലെ 8.30 മുതൽ കുട്ടിപ്പാട്ടുകളുടെ ഈണം ഒഴുകിയെത്തും. ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലും പാട്ട് കേൾക്കാം. രാവിലെയുള്ള പാട്ട് കുട്ടികൾക്ക് ഏറെ ആവേശവും ഊർജവും നൽകുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. പാട്ടുകൾ കുട്ടികൾ ഏറ്റു പാടുന്നതും, ചിലർ ആവേശത്തോടെ ചുവടുകൾ വയ്ക്കുന്നതുമെല്ലാം കാണാമെന്ന് പ്രധാനാധ്യാപിക സി.എം
മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക് വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു. പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ
ചിത്രശാല
മാനേജ്‌മെന്റ്
ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി
മുൻസാരഥികൾ
ടി കെ അബ്ദുൾ റഹിമാൻ - 1947-1979
പി രാഘവൻ നായർ- 1979- 1985
പി.നാരായണൻ- 1985-1986
എ വി ദാമോദരൻ- 1986-2007
സി എം മീനാകുമാരി - 2007 മുതൽ തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. സജിന എ ജി
പി കുഞ്ഞിക്കണ്ണൻ (മുൻ മെമ്പർ , പിലിക്കോട് പഞ്ചായത്ത് )
നിശാം പട്ടേൽ ( മുൻ മെമ്പർ ,പിലിക്കോട് പഞ്ചായത്ത് )
റഹീന പി കെ ( മെമ്പർ പിലിക്കോട് പഞ്ചായത്ത് )
വഴികാട്ടി
{{#multimaps:12.18868,75.16959|zoom=13}} ദേശീയപാതയിൽ കാലിക്കടവിൽ ബസിറങ്ങിയാൽ തൃക്കരിപ്പൂർ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളിൽ നടന്നെത്താം. ട്രെയിൻ മാർഗമാണെങ്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ചെറുവത്തൂർ ബസ് സ്റ്റാന്റിൽ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂർ വഴി പയ്യന്നൂർ ബസിലോ, കരിവെള്ളൂർ വഴി പയ്യന്നൂർ ബസിലോ കാലിക്കടവിൽ എത്താ�