വി. ശിവൻകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Infobox person | name = വി. ശിവൻകുട്ടി | image = File:V sivankutty....' താൾ സൃഷ്ടിച്ചിരിക്കുന്നു)
വി. ശിവൻകുട്ടി
പ്രമാണം:V sivankutty.jpg
വി. ശിവൻകുട്ടി
ജനനം (1954-11-10) 10 നവംബർ 1954 (വയസ്സ് 69)
ചെറുവക്കൽ, കേരളം, ഇന്ത്യ
ഭവനംപെരുന്താന്നി തിരുവനന്തപുരം
ദേശീയതഇന്ത്യാക്കാരൻ
കാലയളവ്മേയ് 20 2021
മുൻഗാമിസി. രവീന്ദ്രനാഥ് , ടി.പി. രാമകൃഷ്ണൻ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ)ആർ. പാർവ്വതീദേവി

കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് വി. ശിവൻകുട്ടി. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.[1] 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

ജീവിത ചരിത്രം

1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്[2][1]. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്[3].

രാഷ്ട്രീയ ചരിത്രം

പ്രമാണം:V Sivankutty, @KSTA Kollam 3021.jpg
വി. ശിവൻകുട്ടി കൊല്ലത്ത് കെ.എസ്.ടി.എ പരിപാടിയിൽ 2021

എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.[1]

ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

ഇപ്പോൾ സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. [1]

2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ[2] നിന്നും മൽസരിച്ച് ജയിച്ചിരുന്നു. [1]

2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയിലെ ഓ. രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം

"https://schoolwiki.in/index.php?title=വി._ശിവൻകുട്ടി&oldid=1754021" എന്ന താളിൽനിന്ന് ശേഖരിച്ചത്