എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുശൈലികൾ
കിരിയും പാമ്പും ———– ജന്മ ശത്രുക്കൾ
കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആൾ
കുബേരനും, കുചേലനും ———-ധനികനും, ദരിദ്രനും
കുറുക്കനും സിംഹവും ———-കൌശലക്കാരനും, പരാക്രമിയും കുംഭകർണ്ണസേവ ———-വലിയ ഉറക്കം ചിറ്റമ്മനയം ——സ്നേഹം കുറഞ്ഞ പെരുമാറ്റം ചെണ്ട കൊട്ടിക്കുക ———പറ്റിക്കുക തലമറന്നെണ തേയ്ക്കുക —-അവ്സ്ഥയറിയാതെ പെരുമാറുക മർക്കടമുഷ്ടി ———– ദുശ്ശാട്യം പാലും തേനും ഒഴുകുക —-ഐശ്വര്യ സമ്യദ്ധമായിരിക്കുക പാമ്പിനു പാലു കൊടുക്കുക —ദുഷ്ടന്മാരെ സഹായിക്കുക കണ്ണുകടി ———–അസൂയ കതിരിന് വളം വയ്ക്കുക ——അവസാനത്തിൽ പ്രവർത്തിക്കുക കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയിൽ ചേരണമെന്ന് അറിയാത്താൾ കരണം മറിയുക ————ഒഴിഞ്ഞുമാറുക കലാശം ചവിട്ടുക ————–മംഗളം പാടുക കാക്കപിടിക്കുക ———–സേവപറയുക കാലു പിടിക്കുക —അഭിമാനം മറന്നു യാചിക്കുക