ജി.എൽ.പി.എസ്.മുണ്ടൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സർഗാത്മക പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികളിലെ സർഗാത്മക ശേഷി വളർത്താനായി വൈവിധ്യമാർന്ന സർഗാത്മക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി .കോവിഡ്-19 മൂലം സ്കൂൾ അടച്ചിട്ട സാഹചര്യത്തിൽ കുട്ടികളുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാനായി ഓൺലൈൻ കലോത്സവം നടത്തി മാപ്പിളപ്പാട്ട്, മോണോ ആക്ട്, മിമിക്രി, തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.
പ്രവൃത്തിപരിചയമേള യുടെ ഭാഗമായി തൽസമയം നിർമ്മാണ മത്സരം നടത്തി. കളിമണ്ണ്, കടലാസ്, മുത്ത് ,പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങൾ തുടങ്ങിയവയുടെ മത്സര വിഭാഗങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. 2022 നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട സ്കിറ്റുകൾ, നൃത്താവിഷ്ക്കാരം, തുടങ്ങിയവ നടത്തി. കൂടാതെ സ്കൂൾ അസംബ്ലിയിൽ കവിതാ മാല, നാടൻപാട്ട്, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി വരുന്നു.
ആരോഗ്യ-ബോധവത്കരണ പരിപാടികൾ
നമ്മുടെ വിദ്യാലയവും അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി പൊതുജനങ്ങൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനായി കഴിഞ്ഞിട്ടുണ്ട്
കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2021- 22 അധ്യയനവർഷത്തിൽ ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ കുട്ടികളിലും രക്ഷിതാക്കളിലും ശാരീരിക മാനസിക ആരോഗ്യ രംഗങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് വിവിധ ബോധവത്കരണ പരിപാടികൾ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .17/7/ 2021 ശനിയാഴ്ച ശ്രീമതി കനക ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളിൽ മാനസിക ഉല്ലാസം വളർത്തുന്നതിനുതകുന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. 21/9 2021 പോഷകാഹാരം കുട്ടികളിൽ എന്ന വിഷയത്തെ അധികരിച്ച് ഡോ. ശ്രീചിത്ര .എച്ച് (BHMS) ക്ലാസ് നയിച്ചു.ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ക്ലാസിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യഥാസമയങ്ങളിൽ കൂടിയിരുന്നു ക്ലാസ് പിടിഎ യോഗങ്ങളിൽ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ സംഘടിപ്പിച്ച 'മക്കൾക്കൊപ്പം' എന്ന പരിപാടിയിലൂടെ രക്ഷിതാക്കൾക്ക് ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ബോധവൽക്കരണം നൽകി