എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2018 -2019 പ്രവർത്തങ്ങൾ
2018 -2019 പ്രവർത്തങ്ങൾ
ക്രൈസാലിൽസ്
രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് ക്രൈസാലിസ് ക്യാമ്പ് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിൽ വെച്ച നടന്നു .ക്യാമ്പ് എം.എസ്.എസ് .ആർ.എഫ് തലവൻ ഡോ.വി ബാലകൃഷ്‌ണൻ ഉത്ഘാടനം ചെയ്തു .തുടർന്ന് എൻ.എസ് .എസ് സംസ്ഥാന ഉപദേശക സമിതി അംഗവമായ ബ്രഹ്മ നായകം മഹാദേവൻ ക്ലാസുകൾക്ക് നേതൃത്വം നൽകി .
2000 ഗോൾ
ഫിഫ ലോകകപ്പ് ഫുട്ബോളിനെ വര വേൽക്കാൻ രണ്ടായിരം ഗോളുകൾ അടിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ .സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരളം ടീം അംഗവുമായ മുഹമ്മദ് ശരീഫ് ആണ് പരിപാടി ഉദ്ഘടനം ചെയ്തത് .സ്കൂൾ കായിക വകുപ്പിന്റെയും എൻ.എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്