കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)

പ്രവർത്തന റിപ്പോർട്ട് 2021-22

ആമുഖം

അക്കാദമിക രംഗത്ത് കടുത്ത പ്രതിസന്ധി നേരിട്ട കഴിഞ്ഞ ഒന്നരവർഷക്കാലം, പാഠ്യേതര രംഗത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ചിട്ടയോടെയുള്ള ഒരു അക്കാദമിക മാർഗരേഖ തയ്യാറാക്കി ഓൺലൈൻ വിദ്യാഭ്യാസം ഒരു വിട്ടുവീഴ്യുമില്ലാതെ നടത്തികൊണ്ടുവരാൻ സാധിച്ചു. മാനേജ്മെന്റിന്റെയും പി ടി എ യുടെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ എല്ലാ വിദ്യാർത്ഥികളെയും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. കൃത്യമായ ഇടവേളകളിൽ ഓൺലൈൻ ആയും രക്ഷിതാക്കളുടെ സഹകരണത്തോടെ ഓഫ്‌‌ലൈനായും പരീക്ഷകൾ നടത്തിക്കുവാനും കഴിഞ്ഞു.


2021 നവംബർ 1 ന് അധ്യയനം പുനരാംഭിച്ചപ്പോൾ സർക്കാർ നിർദ്ദേശമനുസരിച്ചുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും ആവശ്യമായ കൗൺസലിംഗ് നടത്തിയും കുട്ടികളെ സാധാരണ നിലയിൽ എത്തിക്കുവാൻ പരമാവധി സാധിച്ചിട്ടുണ്ട് . സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സന്നദ്ധ സംഘടനകളുടെയും പഞ്ചായത്ത് അധികൃതരുടെയും സഹായ സഹകരണത്തോടെ, സ്കൂളും പരിസരവും ശുചിയാക്കുവാനും സാനിറ്റൈസ് ചെയ്യുവാനും സാധിച്ചു. ഇതിനിടയിൽ മാനേജ്‌‌മെന്റ് ഭാഗത്ത് പ്രതിസന്ധി ഉണ്ടാവുകയും സ്കൂൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഫണ്ടിന്റെ കാര്യത്തിൽ വലിയ പ്രതിസന്ധി നേരിട്ടുവെങ്കിലും എല്ലാ ഫിറ്റ്നസ് നടപടിക്രമങ്ങളും പൂർത്തിയാക്കാനും സ്കൂൾ ബസുകൾ ഗതാഗതത്തിനിറക്കുവാനും സാധിച്ചു.

ഇതിനിടയിൽ ചില വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് സ്ഥിതീകരിച്ചെങ്കിലും അതൊക്കെ അധ്യയനത്തെ ബാധിക്കാതെ കൊണ്ടുപോകാൻ കഴിഞ്ഞു.

പ്രവർത്തനങ്ങൾ

സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്, ജെ ആർ സി, എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഔഷധത്തോട്ടം, ജൈവവൈവിധ്യോദ്യാനം, കൃഷി എന്നീ മേഖലകളിൽ മുടക്കം വരാതെ പ്രവർത്തിക്കുവാൻ ഇവർ ശ്രമിക്കുന്നു. ഇതിനിടയിൽ ഗൃഹ സന്ദർശനം, ഓൺലൈൻ പഠനത്തിന് സഹായം ഒരുക്കൽ, ബോധവൽക്കര ക്ലാസുകൾ എന്നിവ നടത്തുവാനും ഈ സംഘടകൾ ശ്രദ്ധിക്കുന്നു.