കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/പ്രവർത്തനങ്ങൾ

പ്രവർത്തന റിപ്പോർട്ട് 2021-22

ആമുഖം

അക്കാദമിക രംഗത്ത് കടുത്ത പ്രതിസന്ധി നേരിട്ട കഴിഞ്ഞ ഒന്നരവർഷക്കാലം, പാഠ്യേതര രംഗത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ചിട്ടയോടെയുള്ള ഒരു അക്കാദമിക മാർഗരേഖ തയ്യാറാക്കി ഓൺലൈൻ വിദ്യാഭ്യാസം ഒരു വിട്ടുവീഴ്യുമില്ലാതെ നടത്തികൊണ്ടുവരാൻ സാധിച്ചു. മാനേജ്മെന്റിന്റെയും പി ടി എ യുടെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ എല്ലാ വിദ്യാർത്ഥികളെയും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. കൃത്യമായ ഇടവേളകളിൽ ഓൺലൈൻ ആയും രക്ഷിതാക്കളുടെ സഹകരണത്തോടെ ഓഫ്‌‌ലൈനായും പരീക്ഷകൾ നടത്തിക്കുവാനും കഴിഞ്ഞു.


2021 നവംബർ 1 ന് അധ്യയനം പുനരാംഭിച്ചപ്പോൾ സർക്കാർ നിർദ്ദേശമനുസരിച്ചുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും ആവശ്യമായ കൗൺസലിംഗ് നടത്തിയും കുട്ടികളെ സാധാരണ നിലയിൽ എത്തിക്കുവാൻ പരമാവധി സാധിച്ചിട്ടുണ്ട് . സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സന്നദ്ധ സംഘടനകളുടെയും പഞ്ചായത്ത് അധികൃതരുടെയും സഹായ സഹകരണത്തോടെ, സ്കൂളും പരിസരവും ശുചിയാക്കുവാനും സാനിറ്റൈസ് ചെയ്യുവാനും സാധിച്ചു. ഇതിനിടയിൽ മാനേജ്‌‌മെന്റ് ഭാഗത്ത് പ്രതിസന്ധി ഉണ്ടാവുകയും സ്കൂൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഫണ്ടിന്റെ കാര്യത്തിൽ വലിയ പ്രതിസന്ധി നേരിട്ടുവെങ്കിലും എല്ലാ ഫിറ്റ്നസ് നടപടിക്രമങ്ങളും പൂർത്തിയാക്കാനും സ്കൂൾ ബസുകൾ ഗതാഗതത്തിനിറക്കുവാനും സാധിച്ചു.

ഇതിനിടയിൽ ചില വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് സ്ഥിതീകരിച്ചെങ്കിലും അതൊക്കെ അധ്യയനത്തെ ബാധിക്കാതെ കൊണ്ടുപോകാൻ കഴിഞ്ഞു.

പ്രവർത്തനങ്ങൾ

സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്, ജെ ആർ സി, എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഔഷധത്തോട്ടം, ജൈവവൈവിധ്യോദ്യാനം, കൃഷി എന്നീ മേഖലകളിൽ മുടക്കം വരാതെ പ്രവർത്തിക്കുവാൻ ഇവർ ശ്രമിക്കുന്നു. ഇതിനിടയിൽ ഗൃഹ സന്ദർശനം, ഓൺലൈൻ പഠനത്തിന് സഹായം ഒരുക്കൽ, ബോധവൽക്കര ക്ലാസുകൾ എന്നിവ നടത്തുവാനും ഈ സംഘടകൾ ശ്രദ്ധിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലിഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബായ 'ദി ടാലന്റ് പൂൾ' വായന മത്സരം, ഉപന്യാസ രചനാ മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, കവിതാ പാരായണ മത്സരം, വിദ്യാർത്ഥികൾ അധ്യാപകരായി തുടങ്ങിയ വിവിധ പരിപാടികൾ നടത്തി...

ഇവ കൂടാതെ, ഈ വർഷം മഹാത്മാഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ മാഗസിൻ രൂപകൽപ്പന ചെയ്‌തു. (ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി).

വീട്ടിൽ ലൈബ്രറി (എന്റെ പുസ്തകം-എന്റെ ലോകം) ഉണ്ടാക്കുക എന്ന ആശയം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി വിദ്യാർത്ഥികൾ അതിൽ സജീവമായി താൽപ്പര്യം പ്രകടിപ്പിക്കുകയും അവർ അവരുടെ ലൈബ്രറിയുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ വർഷം നടത്തിയ മറ്റൊരു രസകരമായ മത്സരം കത്തെഴുത്ത് മത്സരമായിരുന്നു. 'നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനുള്ള കത്ത്' എന്നതായിരുന്നു വിഷയം

ഹിന്ദി ക്ലബ്

ലോകപരിസ്ഥിതി ദിനത്തിൽ പോസ്റ്റർ മത്സരം, സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തി ഗാനാലാപന മത്സരം, ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

'സുരിലി ഹിന്ദി' പ്രവർത്തനം വിജയകരമായി യുപി ഹൈസ്കൂൾ തലത്തിൽ നടത്തി .

മലയാളം - വിദ്യാരംഗം ക്ലബ്ബ്

ജൂൺ 19 വായനാ ദിനം എഴുത്തുകാരനും അധ്യാപകനുമായ അജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പാലക്കാട് വി.പി.എ യു പി.സ്കൂൾ അധ്യാപകൻ ശിവപ്രസാദ് പാലോട് അതിഥിയായി. പ്രസംഗ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവയിൽ മികച്ച സ്ഥാനക്കാരെ കണ്ടെത്തി.

ജൂലായ് 5 ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, ബഷീർ കഥാപാത്രാവിഷ്ക്കരണം എന്നിവ നടത്തി. എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി തസ്മിൻ ടീച്ചർ ബഷീർ ദിനവുമായി ബന്ധപ്പെട്ട് മനോഹരമായ പ്രഭാഷണം ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി.

വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്ത് 3 ന് പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ സോമൻ കടലൂർ ഓൺലൈനായി നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

ആഗസ്ത് 17 കർഷകദിനവുമായി ബന്ധപ്പെട്ട് " കാർഷിക മേഖലയിലെ നേട്ടം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ പ്രസന്റേഷൻ മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.

സപ്തംബർ5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അധ്യാപകരായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വീഡിയോ തയ്യാറാക്കി.

കുട്ടികളിലെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സപ്തംബർ 23 ന് 'ആൽക്കെമിസ്റ്റ്' എന്ന പുസ്തകവുമായി ബന്ധപ്പെടുത്തി ചർച്ചയ്ക്ക് തുടക്കം കുറിച്ചു.

ഒക്ടോബർ 1 വയോജന ദിനവുമായി ബന്ധപ്പെട്ട് " വാർദ്ധക്യം .... അനുഭവങ്ങളുടെ കണ്ണാടി"_ എഴുപതു കഴിഞ്ഞവരുമായി കുട്ടികൾ അഭിമുഖം നടത്തി.

ഒക്ടോബർ 16 വയലാർ ചരമദിനവുമായി ബന്ധപ്പെട്ട് വയലാർ അനുസ്മരണ പ്രസംഗം, വയലാർ ഗാനാലാപനമത്സരം എന്നിവ നടത്തി.

നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരള മഹത്ത്വം വിളിച്ചോതുന്ന ഗാനങ്ങൾ കുട്ടികൾ ആലപിച്ചു.

ഫിബ്രവരി 21 ലോക മാതൃഭാഷാ ദിനത്തിൽ പ്രതിജ്ഞ, പ്രസംഗം, കവിതാലാപനം എന്നിവ നടത്തി. കുട്ടികൾ നിർമ്മിച്ച മനോഹരമായമാഗസിൻ പ്രകാശനവും നടത്തി.

സംസ്കൃതം ക്ലബ്

ജൂൺ 5 ന് പുരാതന ഭാരതീയരും സസ്യസുരക്ഷണവും എന്ന വിഷയാടിസ്ഥാനത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും , മുൻവർഷങ്ങളിൽ നട്ടുപിടിപ്പിച്ച വൃക്ഷ തൈകളെ സംരക്ഷിച്ചു കൊണ്ടും സംഘടിപ്പിച്ചു.

ജൂൺ-21 ന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ 2021-22 വർഷത്തെസംസ്കൃതം അക്കാദമിക്ക് കൗൺസിൽ ഉദ്ഘാടനവും യോഗാ ദിനവും ആചരിച്ചു. ഗൂഗിൾ മീറ്റ് വഴിനടന്ന ഈ ചടങ്ങ് ബഹുമാനപ്പെട്ട PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രഭാഷകനും മലയാള ഭാഷാധ്യാപകനുമായ ശ്രീ ഉണ്ണികൃഷ്ണൻ പട്ടാനൂർ ഉദ്ഘാടനം ചെയ്യ്തു.

ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ രാമായണ മാസാചരണം സംഘടിപ്പിച്ചു. "കേൾക്കാം ആദികാവ്യം കഥയായി "എന്ന പേരിൽ ഓരോ ആഴ്ചയും കഥാ സദസ് സംഘടിപ്പിച്ചു. ശ്രേഷ്ഠഭാരതം പരിപാടിയിലൂടെ അമൃതഫെയിം ആയ മാസ്റ്റർ ആദിദേവ് പരിപാടി ഉദ്ഘാടനം ചെയ്ത് രാമായണകഥ പറഞ്ഞു. ശ്രീ പ്രവീൺ പനോന്നേരി, ശ്രീ ബിജു കെ, എന്നിവരും പങ്കെടുത്തു. രാമായണ പാരായണം, രാമായണം പ്രശ്നോത്തരി, രാമായണ കഥാപാത്രാവിഷകാരം, രാമായണകഥാകഥനം തുടങ്ങിയ മത്സരങ്ങൾ നടത്തി. ജ്യോതിക കെ പി കെ നവശ്രീ എന്നീ കുട്ടികൾ സബ് ജീല്ലാതല മത്സരങ്ങളിലും വിജിയികളായി.

ശ്രാവണ പൂർണ്ണിമ -സംസ്കൃത ദിന - സംസ്കൃതസപ്താഹ ആചരണം ആഗസ്റ്റ് 29-ന്‌നടത്തി. കോഴിക്കോട് സംസ്കൃത വിദ്യാപീഠം അസിസ്റ്റന്റ് പ്രൊ. ശ്രീദീപക് രാജ് സംസ്കൃത ഭാഷാ മഹത്വത്തെ കുറിച്ച് പ്രഭാഷണം നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. സംസ്കൃത പദപ്രദർശനി, സംസ്കൃതഗീതാലാപനം, പദ്യംചൊല്ലൽ, കഥാകഥനം, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ വളരെ താൽപര്യപൂർവ്വം പങ്കെടുത്തു.

സംസ്കൃത ദിനത്തിൽ " സംസ്കൃത ദീപം" തെളിയിച്ച് കൊണ്ട് വിദ്യാർത്ഥികൾ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി.

ഗണിത ക്ലബ്

വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിവസങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി വയ്ക്കുകയും ശേഖരിച്ച വിവരങ്ങൾ ഉൾക്കൊളളുന്ന പട്ടിക(Table)തയ്യാറാക്കുക.യും ചെയ്തു


ഈ ദിവസങ്ങളിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റ് നിരക്ക് സൂചിപ്പിക്കുന്ന ബാർഗ്രാഫ് കുട്ടികൾ വ്യത്യസ്ത രീതിയിൽ തയാറാക്കുകയും ചെയ്‌തു

ലോക പ്രശസ്ത ഭാരതീയഗണിത ശാസ്ത്രജ്ഞൻ ശ്രീ. ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22, ദേശീയ ഗണിത ശാസ്ത്രദിനം ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കോവിഡ് കാലത്തു "പ്രകൃതിയിലെ ഗണിതം" എന്ന പ്രവർത്തനത്തിൽ കുട്ടികളുടെ നിരീക്ഷണങ്ങൾ, വിവിധ ഗണി തരൂപങ്ങൾ മാതൃകകൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു

സയൻസ് ക്ലബ്

വായനദിനവുമായി ബന്ധപ്പെട്ടു കുട്ടികൾക്ക്‌ ശാസ്ത്ര പുസ്തകങ്ങൾ അയച്ചു കൊടുത്തു ശാസ്ത്ര പുസ്തകസ്വാദന കുറിപ്പ് തയ്യാറാക്കി അയച്ചു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം നടത്തി. ജൂലൈ ആദ്യ വാരം സയൻസ് ക്ലബ്‌ ഉത്ഘാടനം കാടാച്ചിറ PHC യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി ഉച്ചമ്പള്ളി നിർവഹിച്ചു. തുടർന്ന് മഴക്കാല രോഗങ്ങളെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും നടത്തി.

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടു google form ക്വിസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തി.

ab@home ന്റെ ഭാഗമായി വീട്ടിൽ നിന്നും ചെയ്യാവുന്ന ലഘു പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തതിന്റെ വീഡിയോ അയച്ചു തന്നു. വിജയികളെ തെരഞ്ഞെടുത്തു.

'പ്രൊജക്റ്റ്‌ എങ്ങനെ അവതരിപ്പിക്കാം' എന്ന വിഷയവുമായി ബന്ധപ്പെട്ടു മുണ്ടേരി ഗംഗാധരൻ മാസ്റ്ററുടെ ഓൺലൈൻ ക്ലാസ്സ്‌ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.

ശാസ്ത്ര രംഗത്തിന്റ വിവിധ മേഖലയിൽ നിന്നുള്ള സ്കൂൾതല മത്സരത്തിൽ UP, HS തലത്തിലുള്ള കുട്ടികൾ പങ്കെടുത്തു. പ്രൊജക്റ്റ്‌, വീട്ടിൽ നിന്ന് ഒരു പരീക്ഷണം എന്നിവയിൽ ജില്ലാ തലത്തിലേക്ക് അർഹത നേടി.

കൊതുക് ദിനവുമായി ബന്ധപ്പെട്ട് dryday ആചരണം, നേത്രദാന വാരവുമായി ബന്ധപ്പെട്ട് വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി.

പോഷൻ അഭിയാന്റെ ഭാഗമായി ഓരോ ക്ലാസ്സിലും സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പോഷകാഹാരത്തെ കുറിച് google മീറ്റിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വീടുകളിൽ പച്ചക്കറിതോട്ടം നിർമിച്ച് ഫോട്ടോകൾ ഗ്രൂപ്പിൽ അയച്ചു തന്നു.

ഒക്ടോബർ 4 മുതൽ 10 വരെ ബഹിരകാശ വാരവുമായി ബന്ധപ്പെട്ട് കുട്ടികളുടെ റോക്കറ്റ് നിർമ്മാണം, തുടർന്ന് ഫിസിക്സ്‌ അദ്ധ്യാപകനായ ബിജു കടയപ്രത്തിന്റെ നേതൃത്വത്തിൽ " സ്ത്രീകൾ ബഹിരകാശത്ത് " എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ ഒരു ക്ലാസ്സ്‌ എന്നിവ നടത്തിയത് കുട്ടികൾക്ക് ഏറെ പ്രചോദനം ലഭിച്ചു.

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ഉപജില്ലാതലം UP വിഭാഗം ഏഴാം ക്ലാസ്സിലെ ആര്യനന്ദ ഒന്നാം സ്ഥാനം നേടി. ഈ വർഷത്തെ inspire അവാർഡിന് ഒൻപതാം ക്ലാസിലെ ആരോമൽ സഞ്ജീവ്, ഇന്ദിവർ എസ് വിനു എന്നിവരും എട്ടാം ക്ലാസ്സിലെ ഗോകുൽ കെ യും അർഹരായി.

ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് ശാസ്ത്രദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ C V രാമൻ അനുസ്മരണം, ശാസ്ത്ര പ്രദർശനം എന്നിവ നടന്നു. ഏഴാം ക്ലാസ്സിലെ ഒരു കുട്ടി തയ്യാറാക്കിയ sanitizer മെഷീൻ സമകാലീക പ്രാധാന്യമുള്ളതായിരുന്നു.

സോഷ്യൽ ക്ലബ്

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിഷയം "സ്വാതന്ത്ര്യത്തിന്റെ മഹത്വവും നമ്മുടെ കടമയും"

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് (സ്വാതന്ത്ര്യ സമരം, ഗാന്ധിജി പങ്കെടുത്ത മറ്റു സമരങ്ങൾ, ജീവചരിത്രം, തുടങ്ങിയവ) ഒരു ഗാന്ധി പതിപ്പ് തയ്യാറാക്കി

സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച "കുട്ടികൾ അധ്യാപകർ ആകുന്നു " മത്സരത്തിൽ ഒന്നാം സ്ഥാനം ആര്യ എസ് 8A, രണ്ടാം സ്ഥാനം റന റമീസ് 8A, മൂന്നാം സ്ഥാനം ദേവനന്ദ റിജിത്ത് 9E, സഹിൻ - 9 E

സ്വാതന്ത്ര്യത്തിന്റെ "അമൃത മഹോത്സവം" പരിപാടിയുടെ ഭാഗമായി ഒരു പ്രാദേശിക ചരിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രാദേശിക ചരിത്രത്തിൽ പ്രാദേശികമായി ലഭ്യമാകുന്ന ചരിത്ര വസ്തുതകളുടെ ഫോട്ടോകൾ, പഴയ കാല പത്രക്കുറിപ്പുകൾ, സ്മരണകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തി

സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വാർത്താ വായനമത്സരം സംഘടിപ്പിച്ചു

ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 9 B യിലെ ഖദീജാ ബാനു ഒന്നാം സ്ഥാനം നേടി

പ്രവൃത്തി പഠന ക്ലബ്ബ്

ടച്ചിറ ഹൈസ്കൂൾ പ്രവൃത്തി പഠന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് പലവിധ പ്രവർത്തനങ്ങൾ നടത്തി വരികയുണ്ടായി. കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കാൻ കുട്ടികളെ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പല നിർമ്മാണ പ്രവർത്തനങ്ങളുടെ വീഡിയോ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും അവ നിർമ്മിച്ചു ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തു. ഗൂഗിൾ മീറ്റ് വഴി ഓണാഘോഷ പരിപാടികൾ നടത്തി. കുട്ടികളുടെ നിർമ്മാണസാമഗ്രികളുടെ പ്രദർശനം നടത്തി. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രവർത്തനത്തിന് ഭാഗമായി മുഴുവൻ കുട്ടികളോടും വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ദിനാചരണങ്ങളുടെ ഭാഗമായി നിർമ്മാണ മത്സരങ്ങൾ നടത്തി.

ആർട്സ് ക്ലബ്‌

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാടച്ചിറ ഹൈസ്കൂളിൽ ഓഗസ്റ്റ് 15 ആം തിയതി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ വേണ്ടി ഓണക്കാലത്ത് അഞ്ച് ദിവസങ്ങളിൽ ഓൺലൈനായി വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ കുട്ടികളെക്കൊണ്ട് വരപ്പിച്ചു. ഗ്രാമദീപം സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനം കരസ്ഥമാക്കി

ഓയിസ്ക ലവ് ഗ്രീൻ ക്ലബ്

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്. ഓയ്സക ലൗ ഗ്രീൻ ക്ലബ് ആഭിമുഖ്യത്തിൽ "ഔഷധ സസ്യങ്ങൾ ജീവവായു" എന്ന പേരിൽ എല്ലാ വർഷവും ഔഷധസസ്യ പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുന്നു. വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു . ഔഷധത്തോട്ട പരിപാലനം വിവിധയിനം ഔഷധ സസ്യങ്ങൾ വിതരണം എന്നീ പ്രവർത്തനങ്ങൾ ഓയ്സ്ക ലൗ ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ഇതിനു പുറമേ സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, സ്കൂൾ സൗന്ദര്യവത്ക്കരണം എന്നിവ സംഘടിപ്പിച്ച

പരിസ്ഥിതി ക്ലബ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നട്ടു. "എന്റെ മരം " എന്ന പേരിൽ അവർ വൃക്ഷ തൈകൾ പരിപാലിച്ചു പോരുന്നു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.

എനർജി ക്ലബ്

ഊർജോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചന, പെയിന്റിംഗ്, കാർട്ടൂൺ മത്സരങ്ങൾ നടത്തി.

ആഗസ്ത് 6 നു രാത്രി 8 മണിക്ക് ക്ലബ് അംഗങ്ങൾ വീടുകളിൽ ഒരു മണിക്കൂർ വൈദ്യുതി ഓഫ്‌ ചെയ്തു ഊർജ സംരക്ഷണ പ്രതിജ്ഞയെടുത്തു.

ക്ലബ് അംഗങ്ങൾ ശേഖരിച്ച പൾസ് ഓക്സീമിറ്ററുകൾ കടമ്പൂർ ഗ്രാമപഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങി