സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

https://youtu.be/5UEmoDPewcg

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

*ഗൈഡ് പ്രസ്ഥാനം*

പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ ഹൃദയപ്രസ്ഥാനമാണ് ഗൈഡ്സ്. ആറ് ഗൈഡ് ക്യാപ്റ്റ്യൻമാർ അവരുടെ സജീവമായ സാന്നിദ്ധ്യത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഗൈഡ്സിനെ വളർത്തിയെടുക്കുന്നതിൽ അക്ഷീണം പരിശ്രമിക്കുന്നു. ഇന്റർനാഷണൽ ഡിജിറ്റൽ ജാമ്പൂരി, നാഷണൽ ഇന്റഗ്രേഷൻ മീറ്റ്, സ്റ്റേറ്റ് കാമ്പൂരി, ജില്ലാ റാലികൾ എന്നിവയിലൂടെ സെന്റ് മേരീസ് പെൺപട അനശ്വരമായ നിമിഷങ്ങൾ ചരിത്ര താളുകളിൽ ചേർത്തുവെച്ചു. സീനിയർ ഗൈഡ് ക്യാപ്റ്റ്യൻമാരായ ബീന ജോസഫും രസിക കെയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽ നിന്നും ലോങ് സർവ്വീസ് അവാർഡ് ഏറ്റുവാങ്ങി. ബീന ടീച്ചർ ഇപ്പോൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ DOC ആയി സേവനം ചെയ്യുന്നു. YouTube channel വഴി മഹാമാരിയുടെ കാലത്തും പ്രവർത്തനനിരതരാകാൻ ഞങ്ങൾക്ക് സാധിക്കുന്

നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്.

ഭോപ്പാലിൽ വെച്ചു നടന്ന ഭാരത് സൗക്ട്ട് ഗൈഡ് ഇന്റഗ്രേഷൻ ക്യാമ്പിൽ പയ്യന്നൂർ സെന്റ് മേരീസിലെ ബിജി കെ.ജെ , മേഘ്ന കെ, കൃഷ്ണപ്രിയ എം, തേജസ്വിനി എം, വിസ്മയ ആർ, വൈഷ്ണവി ഇ.കെ, സങ്കീർത്തന ഷാജി, ഗോപിക സുരേന്ദ്രൻ എന്നീ ഗൈഡ്സ് ക്യാപ്റ്റൻ സിസ്റ്റർ ജീവ ജോസിനൊപ്പം പങ്കു ചേർന്നു. 20- സംസ്ഥാനങ്ങളിൽ നിന്നും നാന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിലെ കേരള പ്രതിനിധികൾ ആയിരുന്നു ഇവർ. തനിമയോടെ കേരള സംസ്ക്കാരത്തിന്റെ നടനവും ദേശഭക്തിയും പൊതു വിജ്ഞാനവും  മതാചാരങ്ങളും ഉത്സവങ്ങളും ഭക്ഷണ രീതിയും ഒക്കെ അഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിലൂടെ അവതരിപ്പിച്ചു. ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. ക്യാമ്പിൽ പങ്കെടുത്തവരെ തളിപ്പറമ്പ് അസോസിയേഷനും വിദ്യാലയവും അഭിനന്ദനം അറിയിച്ച്    സ്വീകരിച്ചു.


പരിചിന്തന ദിനം

ആഗോള സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവലിന്റേയും ഒലീവ ക്ലാര ബേഡൻ പവലിന്റേയും ജന്മദിനം പരിചിന്തന ദിനമായി പ്രസ്ഥാനം ആഘോഷിക്കുന്നു. പ്രസ്തുത ദിനത്തിന്റെ ഈ വർഷത്തെ മുഖ്യ സന്ദേശം സവാരി ചെയ്യാം സൈക്കിളിൽ കുറക്കാം വായു മലിനീകരണം എന്നതാണ്. അതിന്റെ ഭാഗമായി രാവിലെ 8 മണിക്ക് പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിൽ ഗൈഡ് ക്യാപ്റ്റ്യൻ ബീന ജോസഫ്  പതാക ഉയർത്തി . ഗൈഡ് ക്യാപ്റ്റ്യൻ സിസ്റ്റർ ജീവ ജോസ് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി ചാക്കോ സൈക്കിൾ സവാരിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. നൂറിലധികം വിദ്യാർത്ഥിനികൾ പയ്യന്നൂർ ഹോം ഗാർഡിന്റെ നേതൃത്വത്തിൽ സൈക്കിൾ സവാരി ചെയ്തു. പ്രസംഗം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾക്ക് ക്യാപ്റ്റ്യൻമാരായ രസിക കെ , സിൻസി , പൂർണ്ണിമ എന്നിവർ നേതൃത്വം നൽകി

യുദ്ധത്തിന്റെ അലയടികൾ ലോകരാജ്യങ്ങളിലേക്ക് നോവിന്റെ നൊമ്പരം ബാക്കിയാക്കുമ്പോൾ സമാധാനവും ശാന്തിയും പുലരാൻ ആഗ്രഹിച്ച് പയ്യന്നൂർ സെന്റ് മേരീസ് ഗൈഡ് വിഭാഗം സമാധാനദീപം തെളിച്ചു. ശുഭ്രവസ്ത്രധാരികളായി എത്തിയ വിദ്യാർത്ഥികൾ പ്രസ്ഥാനത്തിലെ അംഗത്വം സൂചിപ്പിക്കുന്ന സ്കാർഫ് അണിഞ്ഞ് യുദ്ധവിരുദ്ധ ബാഡ്ജുകൾ ധരിച്ചു. കണ്ണൂർ രൂപതാ ചാൻസലർ റവ.ഫാദർ റോയി നെടുന്താനം സന്ദേശം നൽകിയ ചടങ്ങിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി ചാക്കോ ദീപം തെളിച്ചു. ഗൈഡ് ക്യാപ്റ്റൻ മാരായ ബീന ജോസഫ്, രസിക കെ , സിസ്റ്റർ ജീവ ജോസ് . സിൻസി ഫെർണാണ്ടസ്, പൂർണ്ണിമ ഏ.കെ.പി എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര വനിതാദിന Online പ്രസംഗമത്സരം


അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന Online പ്രസംഗമത്സരത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സെന്റ് മേരീസിലെ ഗൈഡ് ഹർഷ സുരേഷ് ഒന്നാം സ്ഥാനം നേടി

https://youtu.be/bI3YEx4Fp9Q



BEST -Brigida Eminent Share Troops (2008)

പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.

*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം.

സഹായഹസ്തം

പ്രളയദുരിതത്തിൽ പെട്ടവർക്കുള്ള കൈത്താങ്ങ്

ATAL Tinkering Lab

2018 ഒക്ടോബർ 31 ATAL Tinkering lab ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഐ.എസ്.ആർ.ഒ സയൻ റിസ്റ്റ് ശ്രീ വി.പി ബാലഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഐ .എസ്ആർ.ഒ സീനിയർ സയൻറിസ്റ്റ് ശ്രീ.പി എം സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി.

2019ൽ സെൻ മേരീസ് സ്കൂളിൽ ആഭിമുഖ്യത്തിൽ റോബോട്ട് കോമ്പറ്റീഷൻ നടത്തുകയും ചെയ്തു. സെൻമേരിസ് സ്കൂളിനെ പ്രതിനിധീകരിച്ച് രസിക നേഹ  എന്നിവർ കോ ടവർ റോബോട്ടിക് കോമ്പറ്റീഷനിൽ ഗേൾ in സ്റ്റം വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകാരം നേടുകയും സമ്മാനാർഹർ ആവുകയും ചെയ്തു.

സെൻമേരിസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ മേക്കർ മൈൻഡ്-2 2020 ഓൾ കേരള ഓൺലൈൻ റോബോട്ട് കോമ്പറ്റിഷൻ നടത്തുകയും കേരളത്തിലെ 20 സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. എടി ലി ന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ വ്യക്തിത്വങ്ങൾ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ,  വിവിധ രാജ്യങ്ങളിലെ പ്രഗൽഭരായ ശാസ്ത്രീയ മേഖല സാമൂഹിക മേഖല, നിർമ്മാണമേഖല മറ്റു വ്യക്തിത്വങ്ങൾ കുട്ടികൾ ആയിട്ട് ഗൂഗിൾ മീറ്റുകളിൽ സംവദിക്കുകയും ആശയങ്ങൾ കൈമാറുകയും ശാസ്ത്രീയ സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുട്ടികളിൽ ശാസ്ത്രീയ അവബോധം പരിപോഷിപ്പിക്കുന്നതിന് ATLവഹിക്കുന്ന പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കോവിഡിനെ സാഹചര്യങ്ങളിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങുകളിൽ കുട്ടികൾ അവരുടെ വ്യക്തിത്വങ്ങളെ വികസിപ്പിക്കുകയും സാമൂഹിക ചുറ്റുപാടുകളിൽ ശാസ്ത്രീയരീതി എങ്ങനെ കൊണ്ടുവരണമെന്ന് ചർച്ചകൾ നടത്തുകയും ചെയ്യുകവഴി കുട്ടികൾ എന്ന നിലയിൽ അവർക്ക് സാമൂഹികപ്രതിബദ്ധത വളർത്തുകയും ചെയ്തു.

BULB MAKING


EXHIBITION

കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം

2020 - 21 അധ്യയനവർഷത്തിൽ 99 രാജ്യങ്ങളിൽനിന്നായി അയ്യായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്ര കോഡിംഗ് മത്സരമായ കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികളായ പി. നേഹയും പി .രസികയും ഹെൽമറ്റ് ഡിറ്റക്ടർ എന്ന പ്രൊജക്ടിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുകയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 'ഹെൽമറ്റ് ധരിച്ചിട്ടില്ല' എന്ന് റിമൈൻഡർ നൽകുന്ന കോഡിംഗ് സാങ്കേതിക വിദ്യയാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത് . നമ്മുടെ സ്കൂളിലെ ATAL TINKERING LAB വഴിയാണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള പ്രൊജക്റ്റ്  അവതരിപ്പിക്കാൻ പരിശീലനവും പ്രോത്സാഹനവും ലഭിച്ചത് .

ബാന്റ് ട്രൂപ്പ്.

സെൻമേരിസ് ഹൈസ്കൂൾ ഫോർ ഗേൾസ് ന്റെ പുതിയ ബാൻഡ് ടീമിന്റെ അരങ്ങേറ്റവും വിവിധതലങ്ങളിൽ മികവുതെളിയിച്ച  വിദ്യാർത്ഥികൾക്കുള്ള ആദരവും 26/02/2022, ശനിയാഴ്ച 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പിടിഎ പ്രസിഡണ്ട് അനിൽകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. ഇ പ്രേമചന്ദ്രൻ സാർ മുഖ്യാതിഥിയായി. ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ അതിഥിയെ വരവേറ്റു. പഴയ team captain അധീന, പുതിയ ടീം ക്യാപ്റ്റൻ തീർത്ഥയ്ക്ക് ബ്യുഗിൾ കൈമാറിക്കൊണ്ട് ടീം  hand over ചെയ്തു. മുഖ്യാതിഥി  guard of honour സ്വീകരിച്ചു. ജോയ് മാസ്റ്ററിന്റെ നേതൃത്വത്തിൽ ബാൻഡ് വിദ്യാർത്ഥിനികൾ സംഗീത വിരുന്നൊരുക്കി. Guides വിദ്യാർത്ഥിനികൾ മനോഹരമായി display അവതരിപ്പിച്ചു.

   

തൈക്കോണ്ടോ പരിശീലനം

കുട്ടികളിൽ സ്വയം സംരക്ഷണ ബോധം  ഉണ്ടാക്കുന്നതിന് ആയോധന കലയായ തൈക്കോണ്ടോ പരിശീലനം നടത്തി വരുന്നു