ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/8/88/Logoscout.png/150px-Logoscout.png)
![](/images/thumb/7/7e/%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D.jpeg/200px-%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D.jpeg)
![](/images/thumb/b/b3/%E0%B4%B8%E0%B4%BE%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BB.jpg/199px-%E0%B4%B8%E0%B4%BE%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AE%E0%B5%8B%E0%B5%BB.jpg)
![](/images/thumb/e/e1/%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A4%E0%B5%88_%E0%B4%A8%E0%B4%9F%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A4%E0%B4%A3%E0%B5%BD_%E0%B4%A8%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.jpeg/300px-%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A4%E0%B5%88_%E0%B4%A8%E0%B4%9F%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A4%E0%B4%A3%E0%B5%BD_%E0%B4%A8%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.jpeg)
![](/images/thumb/f/f4/%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AF%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%AB%E0%B4%B2_%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%88%E0%B4%95%E0%B5%BE.jpeg/300px-%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AF%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%AB%E0%B4%B2_%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%88%E0%B4%95%E0%B5%BE.jpeg)
![](/images/thumb/9/9a/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D.jpeg/500px-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D.jpeg)
![](/images/thumb/9/90/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D.jpeg/300px-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D.jpeg)
സ്കൗട്ട്&ഗൈഡ്സ്
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell )ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക(South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു.
![](/images/9/93/%E0%B4%AC%E0%B5%87%E0%B4%A1%E0%B5%BB_%E0%B4%AA%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%BD.jpg)
തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽപെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവർ വർഗക്കാർ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേർപ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിൻെറ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാൻ മുതിർന്നവർ നിയോഗിക്കപ്പെട്ടപ്പോൾ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി. ബേഡൻ പവ്വലിൻെറ സുഹൃത്തായ എഡ്വേർഡ് സെസിൽ (Edverd Sesil)ആണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകി. മെഫെകിങ്ങിലെ അനുഭവങ്ങൾ അദ്ദേഹത്തെ കുട്ടികൾക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌൺസി ഐലൻറിൽവെച്ച് ജീവിതത്തിൻെറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ൽ ബേഡൻ പവ്വൽ ‘സ്കൗട്ടിങ് കുട്ടികൾക്ക്’ എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകൾ’ സംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ഭാരത് സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ൽ സ്ഥാപകൻ ബേഡൻ പവ്വലിന്റെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം. യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.2016-17 ൽ സ്കൗട്ട്&ഗൈഡ് യൂണിറ്റ് അരീക്കോട് ഗവൺമെന്റ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ഓരോന്നിലും 32 വിദ്യാർത്ഥികൾ വീതം. ഈ വർഷം രാജ്യ പുരസ്കാർ എഴുതാൻ പോകുന്നു.
- സ്കൗട്ട് മാസ്റ്റർ -സാബിക് മോൻ
- സ്കൗട്ട് ക്യാപ്റ്റൻ - സാംജിത് അഗസ്റ്റിൻ
- ഗൈഡ് മിസ്ട്രസ് - റോസിലി മാത്യു
- ഗൈഡ് - അർച്ചന സുരേഷ്
- സ്കൗട്ട് നിയമം
ഒരു സ്കൗട്ട് വിശ്വസ്തനാണ് ഒരു സ്കൗട്ട് കൂറുള്ളവനാണ്. ഒരു സ്കൗട്ട് എല്ലാവരുടെയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിൻെറയും സഹോദരനുമാണ്. ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്. ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്. ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതൽ സംരക്ഷിക്കാൻ സഹായിക്കുന്നവനുമാണ്. ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്. ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്. ഒരു സ്കൗട്ട് മനസ്സാ, വാചാ, കർമണാ ശുദ്ധിയുള്ളവനാണ്.
സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.
ബാഡ്ജുകൾ
1.പ്രവേശ്
സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.
2.പ്രഥമ സോപാൻ
പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.
3.ദ്വിതീയ സോപാൻ
പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.
4.തൃതീയ സോപാൻ
ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.
5.രാജ്യപുരസ്കാർ
തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.
6.പ്രൈംമിനിസ്റ്റർ ഷീൽഡ്
പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.
7.രാഷ്ട്രപതി അവാർഡ്
സകൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
ബേഡൻ പവ്വൽ വ്യായാമമുറകളിൽ പരിശീലനം
സ്കൗട്ട് & ഗൈഡ് വിദ്യാർഥികൾക്കായി ബേഡൻ പവ്വലിന്റെ ആറ് വ്യായാമമുറകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. കട്ടികൾക്ക് മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് വ്യായാമമുറകൾ, 30-09-2018 ന് ജില്ലാ കമ്മീഷണർ കെ.കേശവൻ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.
ഗാന്ധിമാർഗത്തിന്റെ വെളിച്ചമേന്തി പെരുംമ്പറപ്പിന്റെ മക്കൾ
ഭാരതത്തിൽ പിറന്നവർക്കും ഇനി പിറക്കാനിരിക്കുന്നവർക്കും നിത്യദീപ്തമാകേണ്ട ഒരു സ്മൃതിയുടെ പിറന്നാളിയിരുന്നു ഇന്ന് .ലോകത്തിന് തന്നെ വഴികാട്ടിയ ഇന്ത്യയുടെ മഹാത്മാവിന്റെ 150-മത് ജന്മവാർഷികം .ഗാന്ധിമാർഗത്തിന്റെ ദീപശിഖയേന്തി സന്നദ്ധ സേവനപാതയിൽ അരീക്കോട് ഗവ:ഹയർ സെക്കറി സ്കൂളിലെ കുട്ടികളും പങ്കാളികളായി. അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ഭരണ സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്കൗട്ട് & ഗൈഡ് അരീക്കോട് ലോക്കൽ കമ്മിറ്റിയാണ് ഗാന്ധിജയന്തി ദിനത്തിൽ വ്യതിരിക്തമായ മാർഗത്തിൽ സമൂഹത്തിന് മാതൃകയായത്. കമ്മ്യൂണിറ്റി ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സർവമത പ്രാർത്ഥന നടന്നു. തുടർന്ന് ഗാന്ധി സൂക്തങ്ങളും കവിതകളും ആലപിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ലിയു. അബ്ദുറഹിമാൻ ഗാന്ധിജയന്തി ദിന സന്ദേശം പകർന്നു നൽകി. അരീക്കോട് പോലീസ് സ്റ്റേഷൻ പരിസരം,അങ്ങാടി, അരീക്കോട് താലൂക്ക് ആശുപത്രി ,പഞ്ചായത്തോഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായി ശുചീകരണ പ്രവൃത്തികൾ .സത്യാന്വേഷണങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്തെ ഒരു മഹാത്മാവിന്റെ പിറന്നാൾ ദിനം മഹത്തായ സന്ദേശങ്ങൾ നെഞ്ചിലേറ്റാൻ പര്യാപ്തമായിരുന്നു. സ്കൂളിലെ സ്കൗട്ട് &ഗൈഡ് യൂണിറ്റിലെ 35 പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്ത് അധികാരികളും ഒപ്പം ചേർന്നപ്പോൾ ഈ വർഷത്തെ ഗാന്ധിജയന്തി ദിനാഘോഷം ദീപമയമായി.സകൗട്ട് മാസ്റ്റർ വി. സിദ്ധീഖ്, ഗൈഡ് ക്യാപ്റ്റൻ റോസ്ലിമാത്യു, എന്നിവർ കുട്ടികളെ അനുഗമിച്ചു. പ്രളയം തീർത്ത പരിസ്ഥിതി പാഠങ്ങൾക്കൊപ്പംവർത്തമാനകാലത്ത് ഗാന്ധി വായന ഏറെ പ്രസക്തമാവുന്നതിന്റെ സൂചനകൾ കൂടി മനസ്സിലേക്കാവാഹിച്ചായിരുന്നു മടക്കം."ധീരത എന്നത് ശാരീരികമായഗുണമല്ല, അത് ആത്മാവിന്റ ഗുണമാണ് " ---- ഗാന്ധിജി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
പത്ത് ലക്ഷം മാസ്ക് ചലഞ്ച്
![](/images/thumb/1/1a/48001-71.jpeg/200px-48001-71.jpeg)
![](/images/thumb/d/de/48001-70.jpeg/200px-48001-70.jpeg)
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ് ഡിന്റെ ആഹ്വാനമനുസരിച്ച് പത്ത് ലക്ഷം മാസ്ക് ചലഞ്ചിൽ നമ്മുടെ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികളും പങ്കാളികളായി 950 മാസ്ക് തുന്നി മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറാനായി എച്ച് എം സലാവുദ്ദീൻ പുലത്ത് എൽ എ സെക്രട്ടറി മുഹമ്മദ് ജുനൂമിന് നൽകുന്നു. സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു സ്റ്റാഫ് സെക്രട്ടറി പി എൻ കലേശൻ , എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
വർക്ക് ഷോപ്
![](/images/thumb/a/a3/48001-98.jpeg/300px-48001-98.jpeg)
വർക്ക് ഷോപ് HM സലാവുദ്ദീൻ പുല്ലത്ത് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ സാബിക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു , സലാം സാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി - അരീക്കോട് LA യിലെ 36 സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ പങ്കെടുത്തു
പരിചിന്തനദിനം
![](/images/thumb/f/ff/48001_172.jpeg/254px-48001_172.jpeg)
സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പൗവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തനദിനമായി ആചരിച്ചു. അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ " സവാരി ചെയ്യാം സൈക്കിളിൽ കുറയ്ക്കാം വായു മലിനീകരണം " എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിൾ റാലി നടത്തി. ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുലത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പരിചിന്തന ദിനത്തോടനുബന്ധിച്ച് സ്കൗട്ട്സ് സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗം - ഒന്നാം സ്ഥാനം പാർവ്വതി രാജീവ് കരസ്ഥമാക്കി ജലഛായ o ഹിസ സി (8 A) അനിരുദ്ധ് T (8 C) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മുദ്രാവാക്യരചനയിൽ 10 C യിലെ അനുജ ഉണ്ണിയും, അടിക്കുറിപ്പ് മത്സരത്തിൽ റീനു സി (10 C) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ്
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തി അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് സ് & ഗൈഡ്സ് വിദ്യാർത്ഥികൾ . യുക്രൈൻ റഷ്യ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം പകർന്നു നൽകി. സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുല്ലത്ത് "സ്റ്റോപ് വാർ ബ്രിംഗ് പീസ് "എന്ന സന്ദേശം എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി തങ്ങളുടെ കയ്യൊപ്പ് ചാർത്തി അദ്ധ്യാ പകരായ ഇ.സോമൻ, അബ്ദുള്ള വി , ഉമാദേവി, ജോളി ജോസഫ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
ഫോട്ടോ ഗാലറി
![](/images/thumb/3/3f/Scout_Logo.jpg/100px-Scout_Logo.jpg)