എസ്.എം.യു.പി.എസ്സ്, മേരികുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബ്കൾ
  • ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കുട്ടി ശാസ്ത്രജ്ഞൻ

സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22

1: സ്വാതന്ത്ര്യ ദിനം aug 15

2: ഓണാഘോഷം aug 21

3: അദ്ധ്യാപക ദിനംsep 5

4: ഗാന്ധിജയന്തി oct 2

5: ക്രിസ്മസ് ആഘോഷം dec 23

6: റിപ്പബ്ലിക് ദിനം jan 26

7: യുദ്ധവിരുദ്ധ റാലി mar 4


റഷ്യ- യുക്രൈൻ യുദ്ധത്തിനെതിരെ സെൻമേരിസ് കുട്ടികൾ സമാധാന റാലിയും ദീപം തെളിയിക്കലും നടത്തി . അയ്യപ്പൻകോവിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി  നിഷാമോൾ വിനോജ് പരിപാടി ഉദ്ഘാടനം ചെയ്തു .

യുദ്ധം എത്രയോ കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തി ഇരിക്കുന്നത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ലോകരാഷ്ട്രങ്ങൾക്ക് പോലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും . ഇരുരാജ്യങ്ങളും സമാധാന ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നും നിഷാ വിനോജ് പറഞ്ഞു .

റഷ്യ -യുക്രൈൻ യുദ്ധം പുതുതലമുറയ്ക്ക് നല്ല സന്ദേശം അല്ല നൽകുന്നത് .ഇതിനെതിരെയാണ് ആണ് മേരികുളത്തെ കുട്ടികൾ സമാധാന റാലിയും  തിരി തെളിയിക്കലും സംഘടിപ്പിച്ചത് .ഇനിയൊരിക്കലും  യുദ്ധം വേണ്ട  എന്ന മുദ്രാവാക്യം മുഴക്കി ആണ് റാലി നടത്തിയത് .തിരിതെളിച്ച് കുട്ടികൾ  സമാധാന പ്രതിജ്ഞ ചൊല്ലി .റാലിക്ക് ശേഷം നടന്ന യോഗത്തിൽ  സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അജോ പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ജോസഫ് മാത്യു ,സ്റ്റാഫ് സെക്രട്ടറി സക്കറിയ തോമസ് , വിദ്യാർത്ഥി പ്രതിനിധി ഡെൽന  മരിയ റെജി എന്നിവർ സംസാരിച്ചു .