കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

   സൗകര്യങ്ങൾ   

        ചെറുകോട് ടൗൺ മധ്യത്തിലുള്ള   35  ക്ലാസ്സ്മുറികളോടുകൂടിയ സ്കൂൾ ബിൽഡിംഗ് ,വിദ്യാർത്ഥികൾക്കനുപാതികമായി  ടോയ്‌ലെറ്റുകൾ ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലം തുടങ്ങിയവ നമുക്കുണ്ട്.

ആധുനിക രീതിയിലുള്ള  പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത വെള്ളവും 3 പാചക തൊഴിലാളികളും നമുക്കുണ്ട്‌ .

              കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

    14  ലാപ്ടോപ്പുകളും 7 ഡെസ്‌ക്ടോപ്പുകളും 7 പ്രൊജക്ടറുകളും നമുക്കുണ്ട്.ഇത് കുട്ടികൾ നന്നായി ഉപയോഗിക്കുന്നു.കൂടാതെ ഒരു പ്രിന്ററും സ്കൂളിൽ ഉണ്ട്.

നമ്മുടെ സ്കൂളിനോടനുബന്ധിചുള്ള പ്രീ പ്രൈമറി യിൽ  93 കുട്ടികളും 4  ടീച്ചേഴ്സും 2  ആയമാരും പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.

പ്രീ പ്രൈമറി -- ഒറ്റനോട്ടത്തിൽ

                        കെ.എം.എം.എ.യു.പി.സ്കൂളിൻറെ ചിരകാലാഭിലാഷമായ പ്രീപ്രൈമറി 2017 ഫെബ്രുവരി ന് പ്രവർത്തനമാരംഭിച്ചു ഒരധ്യാപികയും ഒരു ആയയും 25 കുട്ടികളുമായി സ്കൂളിനടുത്തെ ഒരു വാടകകെട്ടിടത്തിലാണ് തുടക്കം 2017 -18 അധ്യയന വർഷത്തിൻറെ തുടക്കത്തിൽ 58  കുട്ടികൾ 2 ക്ലാസ്സുകളിലായി പഠനമാരംഭിച്ചു .ഒരു അധ്യാപികയെയും ഒരു ആയയെയും കൂടുതലായി നിയമിച്ചു.2018 --19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 112 ആയി ഉയർന്നു.ഒരു എൽ .കെ.ജി ക്ലാസും  2 യു.കെ.ജി.ക്ലാസും ,രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണത്തോടെ നമ്മുടെ വിദ്യാലയത്തിലുണ്ടായി .2019 --20 അധ്യനവർഷത്തി ലെത്തിയപ്പോൾ  നാലദ്ധ്യാപികമാരും 2 ആയമാരും 127 കുട്ടികളുമായി 2 എൽ .കെ.ജി.യും 2 യു.കെ.ജി.യും രൂപപ്പെട്ടു.മാത്രമല്ല പ്രീ പ്രൈമറിയ്ക്ക് സ്വന്തമായി കെട്ടിടവുമുണ്ടായി.2019 ഒക്ടോബറിൽ ഏറെ അഭിമാനത്തോടെ സ്വന്തം കെട്ടിടത്തിൽ നാലു ക്ലാസുകൾ പ്രവർത്തിച്ചു.

"കോവിഡ് "എന്ന മഹാമാരിക്ക് ശേഷം ഈ അധ്യയന വർഷത്തിൽ അഡ്‌മിഷനിൽ നേരിയ കുറവനുഭവപ്പെടുന്നു .97 കുട്ടികൾ 4 ഡിവിഷനുകളിലായി പഠനം തുടരുന്നു.ആത്മാർത്ഥതയും സേവന സന്നദ്ധതയുമുള്ള അധ്യാപികമാരും ആയമാരും സർവോപരി മാനേജ്മെൻ്റുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് .മഹാമാരിക്കാലത്തും ഓൺലൈനായി ക്ലാസ് നടത്തുകയും കൃത്യമായി ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങളുംപ്രോത്സാഹനവും നല്കിയെന്നതും വളരെ ശ്രദ്ധേയമാണ്.

സ്കൂൾ ബസ്സ്

             

  സ്കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കുട്ടികൾ വരുന്ന എല്ലാഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ സജ്ജീകരിച്ചു.ഇതിനായി 3 ബസ്സുകളും ഒരു വാനും മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. 300 ഓളം കുട്ടികൾ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു.ഒരു കുട്ടിക്ക് ഒരു മാസം 400 രൂപയാണ് ഫീസ് .ഈ വാഹനങ്ങളിൽ ഡ്രൈവർമാരായി 4 പേരും 3 ക്ളീനർമാരുമുണ്ട്.വാഹനങ്ങളുടെ സർവ്വീസ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി സ്കൂളിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബസ് കമ്മിറ്റി കൺവീനറായി എൻ .മുജീബ്റഹ്മാൻ മാഷെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

സ്പോർട്സ് & ഗ്രൗണ്ട്

                        ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്.          എൽ  .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കല-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്.

  വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി  സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു.

                            വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്.

                             എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ.

ഉച്ചഭക്ഷണം

              ഗുണമേന്മയുള്ളതും.പോഷകസമൃദ്ധവുമായ ഭക്ഷണം നൽകികൊണ്ട്,സുതാര്യവും കുറ്റമറ്റ രീതിയിലുമാണ് "ഉച്ചഭക്ഷണ പദ്ധതി " സ്കൂളിൽ നടപ്പിലാക്കി വരുന്നത് .ഈ അധ്യയന വർഷം 1182 കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത് ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണംനൽകുന്നു.ചോറ് ,കറി ,ഉപ്പേരി എന്നിവയാണ് പ്രധാന വിഭവങ്ങൾ .ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വ്യത്യസ്ത തരത്തിലുള്ള കറികളും,ഉപ്പേരിയുമാണ് നൽകുന്നത്.

ആഴ്ചയിൽ 2  ദിവസം പാലും ഒരു ദിവസം മുട്ട/പഴം എന്നിവയും നൽകുന്നു.ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും ,പി.ടി .എ യുടെ സഹായത്തോടെയും കുട്ടികൾക്ക് ഇടയ്ക്ക് കോഴിയിറച്ചിയും നെയ്‌ച്ചോറും നൽകുന്നു.സ്കൂളിൽ നടപ്പിലാക്കിയ "കറി മുറ്റം"പദ്ധതിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളിൽ ഒരുഭാഗം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കിണർ തേവി വൃത്തിയാക്കുന്നതാടൊപ്പം,ഇടക്കിടയ്ക്ക് ബ്ലീച്ചിങ്ങ്  പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുകയും ചെയ്യുന്നു.കിണറിൽ നിന്ന് എടുക്കുന്ന വെള്ളം പ്യൂ രി ഫൈ ചെയ്തതിന് ശേഷമാണ് ടാങ്കിലേക്ക് എത്തുന്നത് .പി.ടി.എ.യും, .എഛ്. എം- ഉം , ഉച്ചഭക്ഷണ കമ്മറ്റിയും,സ്റ്റാഫും ,പാചകത്തൊഴിലാളികളും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

കമ്പ്യൂട്ടർ ലാബ്.

        വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആനുപാതികമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം വളരേണ്ടതുണ്ടെന്ന തീരുമാനത്തിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും  വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.അധ്യാപനത്തിനായി ഒരു അധ്യാപികയെയും  നിയമിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക്‌ കംപ്യൂട്ടർ ക്ലാസ് ലഭ്യമാക്കാൻ വേണ്ട ഒരു ടൈം ടേബിൾ ഉണ്ടാക്കിയിട്ടുണ്ട്.

പഠനം ഓൺ ലൈനിൽ നൽകിവരുന്ന സാഹചര്യങ്ങളിൽ ഒക്കെ നമ്മുടെ കംപ്യൂട്ടർ ലാബിൻറെ സഹായത്തോടെ ക്ലാസുകൾ നല്കാൻ കഴിഞ്ഞിട്ടുണ്ട് ഐ.ടി.പഠനത്തിനായി സ്കൂൾ സ്വന്തമായി ഒരു കരിക്കുലം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

സ്കൂൾ ലൈബ്രറി

          നമ്മുടെ സ്കൂളിൽ 4000 -ൽ പരം പുസ്തകങ്ങൾ അടങ്ങിയ ഒരു വിശാലമായ ലൈബ്രറിയുണ്ട്.കഥ,കവിത,ലേഖനം നാടകം,നിരൂപണം,സഞ്ചാരസാഹിത്യം തുടങ്ങി എല്ലാ വിഭാഗത്തിലെയും പുസ്തകങ്ങൾ പ്രത്യേകം അലമാരികളിൽ വിന്യസിച്ചിരിക്കുന്നു .ലൈബ്രറി പുസ്തകങ്ങൾ യഥാ സമയം കുട്ടികൾക്ക് വിതരണം ചെയ്യു ന്നതിന് പുറമെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു .കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ പിറന്നാൾ ദിനത്തിൽ ഓരോകുട്ടിയും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം നൽകാറുണ്ട്.

കുടിവെള്ളം

              കുട്ടികളുടെ കുടിവെള്ളം ,ഉച്ചഭക്ഷണ പാകം ചെയ്യൽ തുടങ്ങി മറ്റ് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കൽ മുതലായ കാര്യങ്ങൾക്കൊക്കെയായി സ്കൂളിലെ കിണറിൽ സമൃദ്ധമായി വെള്ളം ലഭ്യമാണ് 2000 ലിറ്ററിൻറെ 2 ടാങ്കുകൾ സ്ഥാപിക്കുകയും 30 ൽ പരം ടാപ്പുകൾ വച്ചുകൊണ്ട് സ്കൂളിലെ 1000 ൽ അധികം വരുന്ന കുട്ടികൾക്ക് വെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ട് .കുടിവെള്ളം ശുദ്ധീകരിക്കുന്ന ഫിൽറ്റർ അടക്കം കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന കാര്യത്തിൽ നാം സാദാ ജാഗരൂകരാണ്.

ടോയ്‌ലറ്റ് സൗകര്യം

               ഈ വിദ്യാലയത്തിലെ ആയിരത്തിഇരുനൂറിലധികം വരുന്ന വിദ്യാർത്ഥികളുടെ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി വിപുലമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

അണുനശീകരണം

                കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്തു സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീര ഊഷ്മാവ് അളക്കുന്നതിനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ പ്രവേശന കവാടത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.