എം.ജി.എം.എച്ച്.എസ്. പൂഴനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
07:32, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MGMHS44030 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്)

ഡിജിറ്റൽ മാഗസിൻ 2019 സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ മികച്ച നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൈറ്റ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ഡിജിറ്റൽ പഠനപദ്ധതിയാണ് ലിറ്റൽ കൈറ്റ്സ്.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് കട്ടികൂട്ടിയ എഴുത്ത്

2018-2020 അധ്യയന വർഷത്തെ പ്രവർത്തനം 27/06/2018 ൽ എച്ച് എം ആയിരുന്ന ശ്രീ .എസ്സ് ഗോവിന്ദൻ നായർ ആദ്യ യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു .32 എല്ലാ ബുധനാഴ്ചകളിലും 3.30 പി എം മുതൽ 5.0 പി എം വരെയുള്ള സമയങ്ങളിൽ അനിമേഷൻ , സ്ക്രച്ച് , മലയാളം കമ്പ്യൂട്ടിങ് , സൈബർ ലോ ,ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു .കൈറ്റ് മിസ്ട്രെസ്സുമാരായി ശ്രീമതി നർമദാ ദേവി , ശ്രീമതി ദീപാവത്സലം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . ലിറ്റിൽ കൈറ്റ്സ് ഹയർ ലെവൽ ക്യാമ്പിലും ക്യാമറാ ട്രെയിനിങ്ങിലും പങ്കെടുപ്പിക്കുന്നതിനു സാധിച്ചു . എല്ലാ വിദ്യാർത്ഥികൾക്കും എ ഗ്രേഡ് കരസ്ഥമാക്കുന്നതിനും സാധിച്ചു