ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

മാതൃഭാഷ വളരട്ടെ
മാതൃഭാഷ വളരട്ടെ

വിദ്യാരംഗം കലാസാഹിത്യവേദി 2021-22

ജൂൺ - 19 വായന ദിനം.....

2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.വായനാവാരാചരണ പ്രവർത്തനങ്ങൾക്കൊപ്പം ജീവിതപാഠങ്ങൾ വായനയിലൂടെ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

  1. വായന ദിന സന്ദേശം തയാറാക്കൽ.
  2. പി എൻ പണിക്കർ ചിത്രരചന.
  3. കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി.
  4. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്.

പ്രസംഗമത്സരം

'മിതം ച സാരം ച വചോ ഹി വാഗ്മിതാ ' എന്ന പ്രയോഗത്തിൽ പ്രസംഗകലയുടെ സാരം വ്യക്തം. അക്ഷരസ്ഫുടത, ശബ്ദക്രമീകരണം, വ്യക്തത ,സമയ ക്രമീകരണം - എന്നിങ്ങനെ പ്രസംഗകലയുടെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി അവസരമൊരുക്കി.

വീട്ടിൽ ഒരു ലൈബ്രറി

പി.എൻ.പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ച ഗ്രന്ഥശാലയുടെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾ സ്വന്തം വീട്ടിലെ സൗകര്യാർത്ഥം കുട്ടിഗ്രന്ഥശാല തയാറാക്കാൻ ആഹ്വാനം നൽകി. 'വീട്ടിൽ ഒരു ലൈബ്രറി' - എന്ന ആശയത്തെ സമ്പൂർണമാക്കാൻ ഈ പ്രവർത്തനം മൂലം സാധിച്ചു. സ്വന്തം വീടുകളിൽ കുട്ടികളൊരുക്കിയ വായനശാല' വായന മരിക്കുന്നില്ലൊരിക്കലും' എന്ന വാക്യത്തെ ശക്തമാക്കുന്നു

വായന മരങ്ങൾ പൂത്തപ്പോൾ

വീടുകളിൽ വായന മരങ്ങൾ തയ്യാറാക്കി വിദ്യാരംഗം അംഗങ്ങൾ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചു. അത് വായന മരങ്ങൾ പൂത്തപ്പോൾ👀എന്ന വീഡിയോ ആക്കി പുറത്തിറക്കി.

ചാന്ദ്രദിനം

ചന്ദ്രമാലിക👀

സെപ്റ്റംബർ -5 -ദേശീയ അധ്യാപകദിനം

അറിവിൻ നിറ ദീപമേകുന്നുണ്ടെങ്ങും അനർഘ പ്രതിഭാശാലി അധ്യാപകർക്കു - മധ്യാപകരായ് ശോഭിക്കുന്ന സർ സി രാധാകൃഷ്ണ പ്രഭോ വന്ദനം

രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ. സർവ്വേ പ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത്. മദ്രാസിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു കുടുംബത്തിലാണ് ഡോ.രാധാകൃഷ്ണൻ ജനിച്ചത്.

2021-ലെ അതിജീവന കാലഘട്ടത്തിലെ അധ്യാപകദിനത്തിൽ ഗുരുദേവ വന്ദനത്തോടെ വെങ്ങാനൂർ മോഡൽ സ്കൂളിലെ ഓൺലൈൻ അസംബ്ലിക്ക് സമാരംഭം.

മലയാളഭാഷാവാരാചരണം

മലയാളഭാഷാവാരാചരണ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി യു പി വിഭാഗം

വായനാ ദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19മുതൽ വായനപക്ഷാ ചരണമായി യു പി തലത്തിൽ ആചരിച്ചു. പദ്യം ചൊല്ലൽ രക്ഷകർത്താ കൾക്കായി പുസ്തകസ്വാദന മത്സരം നടത്തി. ഐശ്വര്യ ദേവി ചന്ദന എന്നിവർ കാവ്യാലാപന മത്സര വിജയികളായി

ബഷീർ ദിനം

ബഷീർചരമദിനമായ ജൂലൈ 4 സമു ചി തമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. ബഷീറിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയചുമർ പത്രിക നിർമ്മാണവും അവതരണവും അദ്ദേഹത്തിന്റെ ബാല്യകാലസഖി പൂവൻ പഴം മതിലുകൾ എന്നീ കൃതികളുടെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽകുട്ടികൾക്കായി കഥാരചന, കവിതാ രചന, വായനാകുറിപ്പ്, നാടൻപാട്ട്, ചിത്രരചനാ മത്സരം നടത്തി. ബഷീർ ദിനം