എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | svdlpspalluruthy57@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26321 (സമേതം) |
യുഡൈസ് കോഡ് | 32080800615 |
വിക്കിഡാറ്റ | Q99509859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹേ മലത. കെ |
പി.ടി.എ. പ്രസിഡണ്ട് | നീതു. എം.എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സൂരജ് |
അവസാനം തിരുത്തിയത് | |
17-02-2022 | Hemasvd |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
1950 ലാണ് ഈ സ്കൂളിന്റെ ആരംഭം കുറിച്ചത്. ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. 1957 ൽ
ശ്രീ.ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇതൊരു ലോവർ പ്രൈമറി സ്കൂൾ (LP) എന്ന
നിലയിലേക്ക് ഉയർത്തപ്പെടുകയുണ്ടായി. ശ്രീ വെങ്കിടാചലപതി ദേവസ്വം മാനേജ്മെന്റിന്റെ കീഴിൽ ആണ്
ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ (UP) ആയി അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടിയുള്ളതീവ്ര ശ്രമങ്ങൾ മാനേജ്മെന്റ് നടത്തിയെങ്കിലും സഫലീകരിക്കപ്പെട്ടില്ല.
കൊച്ചിനഗരസഭയിലെ പശ്ചിമകൊച്ചിയിൽ പള്ളുരുത്തി ദേശത്ത് 19-ആം ഡിവിഷനിൽ ( പുതിയത് 21) സ്തിതിചെയ്യുന്ന ഈ സ്കൂൾ 2021-22 അദ്ധ്യയനവർഷത്തിൽ പുതിയതായി നിർമ്മിച്ച ഇരുനിലകെട്ടിടത്തിലാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. അറബി (അഡീഷണൽ ലാംഗ്വേജ്)പഠിപ്പിക്കുന്നതിന് പ്രത്യേക അദ്ധ്യാപികയുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ IT ക്ലാസ് റൂമും ശൗചാലയവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു മൈതാനവും സ്കൂളിന് സ്വന്തമായുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.ശ്രീമതി മാലതി ടീച്ചർ
2.ശ്രീമതി കല്യാണിക്കുട്ടി ടീച്ചർ
3.ശ്രീമതി പങ്കജാക്ഷിടീച്ചർ
4.ശ്രീമതി രാധ ടീച്ചർ
5.ശ്രീമതി ഭൈമിടീച്ചർ
6.ശ്രീമതി ശശികലടീച്ചർ
7.ശ്രീ സിദ്ധാർത്ഥപണിക്കർ.വി
8.ശ്രീമതി സരോജിനി ഭായ്
9.ശ്രീമതി ഗൗരിക്കുട്ടിയമ്മ.എൽ
10.ശ്രീമതി ശിവകല.പി.എസ്
11.ശ്രീ ശ്രീധരക്കമ്മത്ത്.കെ.ജി.( മ്യൂസിക് )
12.ശ്രീമതി സുഹറ.വി.എം. (അറബി )
13.ശ്രീമതി നിർമ്മല.കെ
14.ശ്രീമതി പത്മലത.ജി
15.ശ്രീമതി സുജാത.എസ്.നായർ
16.ശ്രീമതി അജിതാദേവി.വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:1) പള്ളുരുത്തി മരുന്നുകട ബസ്റ്റോപ്പിൽ നിന്നും ശ്രീവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് 300 മീറ്റർ ദൂരം. ക്ഷേത്രത്തിനോട് ചേർന്നുതന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
2) പള്ളുരുത്തി നട ബസ്റ്റോപ്പിൽ നിന്നും വാട്ടർലാൻഡ്റോഡ് ക്രോസ് ചെയ്ത് ജയലക്ഷ്മിതിയേറ്ററിനോട് ചേർന്നുള്ള സ്കൂൾ ഗ്രൗണ്ടിലൂടെ ക്ഷേത്രത്തിന്റെ പ്രവേശനകവാടം കടന്ന് സ്കൂളിലേക്ക് എത്താം (ഏകദേശം 500മീറ്റർ)
{{#multimaps:9.92394,76.27071 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26321
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ