സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ ....
ബ്രേക്ക് ദി ചെയിൻ ....
"അമ്മേഎനിക്ക് ഗ്രൗണ്ടിൽ കളിക്കാൻ പോകണം, " അച്ചു അമ്മയോട് കരഞ്ഞു കൊണ്ട് പറഞ്ഞു. പല ദിവസങ്ങളായി വീട്ടിലിരുന്നു ബോറടിച്ച അച്ചുവിന് ഗ്രൗണ്ടിൽ പോകണമെന്ന് ഒരേ നിർബന്ധം. എന്നാൽ അമ്മ അവനെ സ്നേഹത്തോടെ അടുത്തിരുത്തി പറഞ്ഞു. "മോനേ നിനക്ക് നമ്മൾ എല്ലാവരും ഇപ്പോൾ വീട്ടിലിരിക്കുന്ന ത് എന്തിനാണ് എന്ന് അറിയാമോ ".അച്ചു കരഞ്ഞു കരഞ്ഞു കൊണ്ട് ഇല്ലെന്ന് പറഞ്ഞു. അമ്മ അവന്റെ കണ്ണുനീർ തുടച്ചു കൊണ്ട് ലോകത്തു നാശം വിതച്ചു കൊണ്ട് മുന്നേറുന്ന രോഗത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി.. "മോനേ നമ്മൾ വീട്ടിലിരിക്കുന്നത് കോവിഡ്..19എന്ന വലിയ രോഗത്തെ പ്രതിരോധിക്കാൻ ആണ്.ഈ വൈറസ് രോഗം ചൈനയിൽ ആണ് ആദ്യം കണ്ടുപിടിച്ചത്. പിന്നെ അവിടുന്ന് അത് പല രാജ്യങ്ങളിലും പടർന്നു പിടിച്ചു. അനേകായിരങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ അത് ടിവിയിൽ ദിവസവും എന്നും കാണുന്നില്ലേ. കൂട്ടം കൂടിയാൽ ആ രോഗം പകരും എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടാണ് മോനേ കളിക്കാൻ പോകണ്ട എന്ന് പറഞ്ഞത്. "അമ്മ ഇത്രയും പറഞ്ഞപ്പോൾ അച്ചു കരച്ചിൽ നിർത്തി. "അമ്മേ ഈ രോഗം വരാതിരിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യണം?"അച്ചു ആകാംക്ഷയോടെ ചോദിച്ചു. "മോനേ ഈ രോഗം വരാതിരിക്കാൻ നമ്മൾ ശുചിത്വം പാലിക്കണം. പുറത്തു പോയി വന്നാൽ കൈകൾ നന്നായിട്ട് സോപ്പിട്ടു കഴുകണം. തിരക്കുള്ള സ്ഥലത്ത് നിന്നാൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം. പിന്നെ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം". അമ്മ വാത്സല്യത്തോടെ പറഞ്ഞു കൊടുത്തു. "എന്നാൽ അമ്മേ ഞാൻ ഇനി പുറത്തു കളിക്കാൻ പോകുന്നില്ല".എല്ലാം കേട്ടിരുന്ന അച്ചു പറഞ്ഞു. "പക്ഷെ എപ്പോഴും ഇവിടെ ഇരുന്നു എനിക്ക് ബോറടിക്കുന്ന".അതാണോ മോനേ പ്രശ്നം. മോന് ഇവിടിരുന്നു എന്തെല്ലാം ചെയ്യാം. ചിത്രം വരയ്ക്കാം, കഥകൾ വായിക്കാം, പുതിയ ക്രാഫ്റ്റ് ചെയ്യാം. അപ്പോൾ മോന് ബോറടിക്കില്ല. ഇത് കേട്ടതും അച്ചു സന്തോഷവാനായി വേഗം ചെന്ന് തന്റെ ഡ്രോയിങ് ബുക്ക് എടുത്തു. അതിൽ തന്റെ ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രത്തെ വരയ്ക്കാൻ തുടങ്ങി. ഇത് കണ്ട് അമ്മക്ക് സന്തോഷമായി. പ്രിയ കൂട്ടുകാരെ അച്ചുവിനെപ്പോലെ നമുക്കും പുറത്തു പോയി കളിക്കണം എന്ന് ആഗ്രഹം കാണും പക്ഷെ നമ്മൾഎല്ലാവരും ഇപ്പോൾ വീട്ടിലിരിക്കണം. കോവിഡ്- 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ അച്ചുവിന് അമ്മ പറഞ്ഞു കൊടുത്ത ശുചിത്വശീലങ്ങൾ നമ്മളും പാലിക്കണം.മാത്രമല്ല വീട്ടിലിരുന്ന് പല വിനോദങ്ങളിലും ഏർപ്പെട്ടു സമയം ചെലവഴിക്കണം. വരയ്ക്കുന്നതും വായിക്കുന്നതും എല്ലാം നമ്മുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും....
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ