കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പ്രകൃതി മന്ത്രിക്കുന്നു...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മന്ത്രിക്കുന്നു...

എത്രയെത്ര ഇരുൾ മൂടിയ വീഥികളും
എത്രയെത്ര ഇരുളടഞ്ഞ പാഠവങ്ങളും
ഉൾകൊള്ളാത്തവനല്ലോ ഈ മനുഷ്യൻ
പ്രകൃതിയെ മനസിലാക്കാത്തവനല്ലോ ഈ മനുഷ്യൻ...

മരം പിഴുതെറിയുമ്പോൾ വാസസ്ഥലം നഷ്ടപ്പെടും
ജീവജാലങ്ങളെയോർക്കാതെ തൻ
തലമുറകളെ സ്മരിക്കാതെ അഹങ്കാരം
കാണിച്ചിടും വിഡ്ഢിയല്ലോ മനുഷ്യൻ....

അരുവിയും പുഴയും മലിനമാക്കുമ്പോൾ
ഭയാനകമാം വരൾച്ചയോ ജലക്ഷാമമോ ഓർക്കാത്ത
ദുഷ്‌ടശക്തിയാണീ മനുഷ്യൻ....

പ്രകൃതിയിൽ സർവാധിപത്യം സ്ഥാപിക്കും
സർവ്വചരാചരങ്ങളെയും നശിപ്പിക്കും
പ്രകൃതി തൻ അമ്മയെന്നോർത്തിടാതെ
സ്വാർത്ഥനാം ഈ മനുഷ്യൻ....

ഇനിയെങ്കിലുമൊരുനാൾ അവനോർക്കുമോ
ഈ പ്രകൃതി തൻ അമ്മയെന്ന്...
ഇനിയെങ്കിലുമവൻ കാത്തു സംരക്ഷിക്കുമോ
ഈ പ്രകൃതിയാം... തൻ അമ്മയെ.....
 


ഫാത്തിമ സനിയ എം. എം
8 G കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത