എത്രയെത്ര ഇരുൾ മൂടിയ വീഥികളും
എത്രയെത്ര ഇരുളടഞ്ഞ പാഠവങ്ങളും
ഉൾകൊള്ളാത്തവനല്ലോ ഈ മനുഷ്യൻ
പ്രകൃതിയെ മനസിലാക്കാത്തവനല്ലോ ഈ മനുഷ്യൻ...
മരം പിഴുതെറിയുമ്പോൾ വാസസ്ഥലം നഷ്ടപ്പെടും
ജീവജാലങ്ങളെയോർക്കാതെ തൻ
തലമുറകളെ സ്മരിക്കാതെ അഹങ്കാരം
കാണിച്ചിടും വിഡ്ഢിയല്ലോ മനുഷ്യൻ....
അരുവിയും പുഴയും മലിനമാക്കുമ്പോൾ
ഭയാനകമാം വരൾച്ചയോ ജലക്ഷാമമോ ഓർക്കാത്ത
ദുഷ്ടശക്തിയാണീ മനുഷ്യൻ....
പ്രകൃതിയിൽ സർവാധിപത്യം സ്ഥാപിക്കും
സർവ്വചരാചരങ്ങളെയും നശിപ്പിക്കും
പ്രകൃതി തൻ അമ്മയെന്നോർത്തിടാതെ
സ്വാർത്ഥനാം ഈ മനുഷ്യൻ....
ഇനിയെങ്കിലുമൊരുനാൾ അവനോർക്കുമോ
ഈ പ്രകൃതി തൻ അമ്മയെന്ന്...
ഇനിയെങ്കിലുമവൻ കാത്തു സംരക്ഷിക്കുമോ
ഈ പ്രകൃതിയാം... തൻ അമ്മയെ.....