സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/രചനശുചിയാകാം സുരക്ഷിതരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയാകാം സുരക്ഷിതരാകാം

വ്യക്തിശുചിത്വത്തിന് ജീവന്റെ തന്റെ വിലയുണ്ടെന്ന് മനസ്സിലാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കുളി മലയാളിയുടെ നിത്യചര്യയാണെങ്കിലും ഭക്ഷണത്തിനു മുൻപ് പോലും വൃത്തിയായി സമയമെടുത്ത് കൈ കഴുകാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. ലോകം മുഴുവൻ വ്യാപിച്ച ഒരു മഹാമാരി വേണ്ടി വന്നു കൈകൾ സോപ്പിട്ടു കഴുകുന്നതിന്റെ പ്രാധാന്യം ഒന്നുകൂടി ഉറപ്പിക്കാൻ . സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തരം നടത്തിയ ബോധവൽക്കരണത്തിലൂടെ നമ്മൾ ആ പഴയ നല്ല ശീലങ്ങളിലേക്ക് തിരിച്ചു പോകാൻ തുടങ്ങി. ഈ ശീലം അതു പോലെ തുടരാനും ചെറുപ്പം മുതലേ കുട്ടികളിൽ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ വളർത്തിയെടുക്കാനും സാധിച്ചാൽ കൊറോണയെന്നല്ല, ഒരുവിധം എല്ലാ പകർച്ച വ്യാധികളെയും നമുക്ക് തടയാനാകും. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ദിവസവും പല തവണകളായി കുറഞ്ഞത് ഇരുപത് സെക്കന്റ് നേരം സോപ്പുപയോഗിച്ച് കൈ കഴുകണമെന്നാണ് ലോകാരോഗ്യ സംഘടന പോലും നിർദ്ദേശിച്ചിരിക്കുന്നത്. ശരീരം ശുചിയായിരുന്നാൽ മനസ്സ് പ്രസന്നമാകും. മനസ്സിനെ നല്ല ചിന്തകളാൽ നിറയ്ക്കാനും സ്വയം ആരോഗ്യവാൻമാരായിരിക്കാനും നമുക്ക് സ്വയം ശുചിയായിരിക്കാം.

ഡാലിയ ജോസഫ്
7A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം