സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റെല്ലാ മേരീസ് എൽപി സ്കൂൾ

സെന്റ് ക്രിസോസ്റ്റം ഗേൾസ് ഹൈസ്കൂൾ ശ്രദ്ധേയമായ ദശ വർഷം പിന്നിട്ടപ്പോൾ അന്നത്തെ പ്രധാന അധ്യാപികയായ സിസ്റ്റർ സ്കൊളസ്റ്റിക ഡി.എം. ന്റെ കരുത്തുറ്റ ശ്രമഫലമായി 1962 ൽ സ്റ്റെല്ലാ മേരീസ് എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു. അങ്ങനെ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങൾ വാർത്തെടുക്കുകയെന്ന ധീരവും അഭിമാനാർഹമായ ദൃഢപ്രതിജ്ഞ ഏറ്റെടുത്തുകൊണ്ട് സ്റ്റെല്ല മേരീസ് എൽ പി സ്കൂൾ 60 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു.

ആദ്യകാലങ്ങളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കുറവ് നന്നേ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സധൈര്യം നേരിട്ട് മുന്നേറുവാൻ സ്കൂൾ അധികൃതർക്ക് സാധിച്ചു. ഈ സ്കൂളിന്റെ വളർച്ചയ്ക്കും കുഞ്ഞ് മനസ്സിനും വേണ്ടിയുള്ള അധ്യാപകരുടെയും മാനേജ്മെന്റ് നിരന്തര പരിശ്രമ ഫലമായി 1975 ഏപ്രിൽ 23 ആം തീയതി സ്കൂളിന് കേരള ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു.

പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പ്രത്യേകം പ്രാധാന്യം നൽകി പഠനത്തോടുള്ള താല്പര്യം വളർത്തുക, കുഞ്ഞുങ്ങളിൽ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,ബൗദ്ധികവും മാനസികവും ധാർമികവും സദാചാരം പരവുമായ മൂല്യങ്ങൾ വളർത്തുക മുതലായ മഹത് ആശയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനത്തിലൂടെ കുഞ്ഞുങ്ങളിൽ ഫലം ഉളവാക്കി ധാരാളം മഹാരഥന്മാർക്ക് ജന്മം നൽകാൻ സ്കൂളിന് സാധിച്ചു. ഈ മഹത്തായ പാരമ്പര്യം ഇന്നും പിന്തുടരുന്നു എന്നത് അഭിമാനപൂരിതം ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം