എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • സ്കൂളിൽ യ‍ു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ‍ുകളും രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുമ‍ുണ്ട്.
  • രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം അമ്പത് കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്.
  • ലാബ‍ുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എട്ട് ഹൈസ്കൂൾ ക്ലാസ്‍മ‍ുറികൾ ഹൈടെക്കായി മാറി.
  • ഹയർ സെക്കണ്ടറി ക്ലാസ്‍മ‍ുറികൾ എല്ലാം ഹൈടെക്കായി.
  • ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റ‍ൂം, സ്‍പോട്സ് റ‍ൂം ഇവ ഉണ്ട്
  • ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സാനിട്ടറി നാപ്കിൻ വെൻഡിംഗ് മെഷീനും ഉണ്ട്.
  • സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ശുദ്ധജല ലഭ്യതയുള്ള കിണറ‍ും സ്ക‍ൂളിന‍ുണ്ട്.
  • കുടിവെള്ളത്തിനായി R O പ്ലാന്റ്, വാട്ടർ പ്യൂരിഫയർ തുടങ്ങിയവ ഉണ്ട്.
  • ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.
  • എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്.
  • സൈക്കിളിൽ എത്തുന്ന കുട്ടികൾക്ക് സൈക്കിൾ സൂക്ഷിക്കാനായി സൈക്കിൾ ഷെഡ് ഉണ്ട്.
  • ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.
  • വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.