എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ) ('നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽ (Neo-lithic age) 3000 BC യ്ക്ക് മുൻപ് തന്നെ ഭാരതത്തിൻറെ തെക്ക് -പടിഞ്ഞാറ് തീരമേഖല, പ്രത്യേകിച്ച് ‘കേരളം’ സുഗന്ധവ്യഞ്ജന കച്ചവടത്തിന് നാന്ദി കുറിച്ച ഒരു പ്രമുഖ തുറമുഖവാണിജ്യ കേന്ദ്രമായി രൂപപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, ദക്ഷിണ ഇന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. സുഗന്ധവ്യഞ്ജനസ്ഥിരപാത (Spice Route )യിലെ പ്രമുഖകേന്ദ്രമായിരുന്നു മുസിരിസ് എന്ന് അനുമാനിക്കപ്പെടുന്നു. തുടക്കത്തിലെ റോമൻ അറബ് ആധിപത്യത്തിന് ശേഷം സുഗന്ധവ്യഞ്ജനവ്യാപാരം നവയുഗത്തിലേക്കെത്തുന്നത് യൂറോപ്യൻ ആധിപത്യത്തോടെയാണ്. ഈ കാലയളവിലാണ് കുരുമുളക് (Black pepper) ഒരു പ്രമുഖ സുഗന്ധവ്യഞ്ജന വസ്തുവായി മാറുന്നത്. 1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ (Vasco da Gama) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്.


സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ് കേരളം. സുഗന്ധവ്യഞ്ജനങ്ങളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന സംഭാവന കേരളത്തിൽ നിന്നാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നതിലും  അവയുടെ സമൃദ്ധിയിലും കേരളം അഭിമാനിക്കുന്നു. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആയിരം വർഷത്തിലേറെ ചരിത്രമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളിലുള്ള കുത്തക കേരളത്തെ പ്രശസ്തമാക്കി. പുരാതന കാലഘട്ടത്തിൽ ലോക സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ അടിത്തറയായിരുന്നു കേരളം. ഇന്ത്യയിൽ പാശ്ചാത്യ കോളനിവൽക്കരണത്തിന്റെ ഒരു കാരണം കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്മേലുള്ള നിയന്ത്രണമാണ്.

കേരളത്തിന്റെ ഒരു പ്രത്യേകത അതിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ്. പ്രകൃതിദത്തവും ജൈവപരവുമായ സുഗന്ധവ്യഞ്ജനങ്ങളും, സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും, ഔഷധസസ്യങ്ങളും  സാധാരണ ഗാർഹിക പാചകത്തിനും പ്രൊഫഷണൽ പാചകത്തിനും  അനുയോജ്യമാണ്. നിറവും സ്വാദും മണവുമുള്ള  സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കേരളീയരുടെ പാചകത്തിന് സുഗന്ധവ്യഞ്ജനങ്ങൾ, ഒരു പ്രത്യേക രസം നൽകുന്നു.