സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം | |
---|---|
വിലാസം | |
ചിങ്ങവനം ചിങ്ങവനം പി.ഒ. , 686531 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഇമെയിൽ | stthomaslps12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33414 (സമേതം) |
യുഡൈസ് കോഡ് | 32100600302 |
വിക്കിഡാറ്റ | Q87660688 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ബിനോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
08-02-2022 | 33414 |
ആമുഖം
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചിങ്ങവനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു. സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇവിടെ പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത് അടുത്തായി 86 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട് സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.
മാനേജ്‌മെന്റ്
കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . കോട്ടയം അതിരൂപത മെത്രപ്പോലീത്താ മാർ മാത്യു മൂലക്കാട് രക്ഷാധികാരിയും ഫാ. തോമസ് എടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരും ശ്രീമതി ജോസി ജോൺ പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- Maths club
- Sports
- Language club
- IT club
- Arts club
മുൻ സാരഥികൾ
- സി. എം. ഗ്ലോറിയ
- സി. എം. കനീഷ്യസ്
- സി. ആലീസ് പി ടി
- സി. വത്സമ്മ കെ എ
- ബിജുമോൻ പി കെ
- ഫിലിപ്പ് കെ
- ഗ്രേസിക്കുട്ടി വി എസ്
- സി. ജാൻസി തോമസ്
നേട്ടങ്ങൾ
1996-97 - കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം
1999-2000 - കോട്ടയം അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
2003-04 - കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം
ദിനാചരണ പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
ഈ സ്കൂളിലെ അധ്യാപകർ
- ജോസി ജോൺ - ഹെഡ്മിസ്ട്രെസ്സ്
- മറിയാമ്മ ബേബി - എൽ.പി.എസ്.എ
- വീണ ഫിലിപ്പ് - എൽ. പി. എസ്. ടി
നഴ്‌സറി വിഭാഗം
പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.
വഴികാട്ടി
ചിങ്ങവനം കവലയിൽ നിന്നും ഓട്ടോ മാർഗം എത്താം (ഒരു കിലോമീറ്റർ).{{#multimaps: 9.517577 , 76.530074 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33414
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ