ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിന്റെ തുടക്ക വർഷങ്ങളുടെ ചിത്രവും, ചരിത്രവും ഓർമ്മിച്ചെടുക്കുവാൻ പറ്റുന്നവരുടെ അഭാവത്താൽ അവ്യക്തമായി എന്തെങ്കിലും രേഖപ്പെടുത്തുക എന്നത് ചരിത്രത്തിന് ചേർന്നതല്ല.1924 ൽ ശ്രീ : ശിവശങ്കരപ്പിള്ള തച്ചുകുഴി ഇവിടെ പ്രധാനഅധ്യാപകനായി. തുടർന്ന് 1926 ൽ നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസവും ആരംഭിച്ചതോടെ വിദ്യ തേടിയെത്തുന്നവരുടെ എണ്ണവുംവർദ്ധിച്ചു. അതിനായി 14 ഡിവിഷനുകൾ സ്കൂളിൽ പുതുതായി ആരംഭിച്ചു. ഇത് സ്കൂളിനെ സംബന്ധിച്ച് റെക്കോർഡ് ചരിത്രം. അന്ന് ക്ലാസ്സ്‌ മുറികളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രണ്ട്‌ ഷിഫ്റ്റുകളിലായി അദ്ധ്യായനംനടന്ന് വന്നു. അന്നുള്ള കെട്ടിടങ്ങൾ ഓല മേഞ്ഞതായിരുന്നു. പിന്നീടങ്ങോട്ട് ഓരോ വർഷങ്ങളിലും സ്കൂളിന്റെ നേതൃ നിരയിൽ വന്ന മാറ്റങ്ങൾക്കൊപ്പം പുരോഗതിയുടെ പടവുകൾ താണ്ടി നാടിന്റെയും, നാട്ടുകാരുടെയും പൂർണ്ണ പിൻബലത്തോടെയും, സഹകരണത്തോടെയും 1972 മുതൽ സ്കൂളിന്റെ 'നവോത്ഥാന കാലഘട്ടം ' ആരംഭിച്ചു.'പാറേൽ പള്ളിക്കൂട'ത്തിന്റെ ഇന്നത്തെ മുഖഛായക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അശ്രാന്ത പരിശ്രമം വേണ്ടി വന്നുവെന്നത് അവിസ് മരണീയമായ ചരിത്രത്തിന്റെ ഭാഗം. പിന്നീട് ഹെഡ്മാസ്റ്ററായി ചുമതലയേറ്റത് അന്ന സ്വാമി സാറായിരുന്നു. ശ്രീ :അയ്യപ്പൻപിള്ള, ശ്രീമതി:അന്നമ്മ തോമസ്, ശ്രീ :കെ. കെ സർ, എന്നിവർ പ്രഥമാധ്യാപകരായി ഇവിടെ സേവനം  അനുഷ്ഠിച്ചിരുന്നു. 1972 ൽ  ശ്രീ:കെ. സി തോമസ് സാർ ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന് സംസ്ഥാന അവാർഡും, പിന്നീട് ദേശീയ അവാർഡും ലഭിച്ചു  തുടർന്ന്  വന്ന  അധ്യാപകരിൽ നിരവധി പേർ 'അധ്യാപക അവാർഡുകൾ' ക്ക് അർഹരായി. ഏറ്റവും ഒടുവിലായി 2012 ൽ പ്രഥമധ്യാപികയായിരുന്ന ലൂസി ടീച്ചറിന്  സംസ്ഥാന അവാർഡ് ലഭിച്ചു. നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന ആയിരങ്ങളുടെ മാതൃ വിദ്യാലയമാണിത്. ഇവരെക്കൂടാതെ കലാ-സാഹിത്യ-സാംസ്കാരിക-കായിക പൊതുപ്രവർത്തന രംഗളിൽ പേരും പ്രശസ്തിയും നേടിയവർ നിരവധി. കവികൾ, നാടകകൃത്തുക്കൾ, കഥാരചയിതാക്കൾ, നോവലിസ്റ്റുകൾ, ലേഖകർ, സംഗീതജ്ഞർ, കായിക പ്രതിഭകൾ, സിനിമാ-ടെലിവിഷൻ-പത്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ കരിങ്കുന്നം പഞ്ചായത്തിന്റെയും ഈ സ്കൂളിന്റെയും സംഭാവനകൾ ഉദാത്തമാണ്. മുൻ ഹെഡ്മാസ്റ്റർമാരുടെയും,അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും കൂട്ടായ  പരിശ്രമങ്ങളുടെ ഫലമായിഇന്ന് ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ പേരെടുത്ത് പറയത്തക്ക 'പെരുമ' നേടിയെടുക്കുവാൻ ഭൗതികവും, ആക്കാദ മികവുമായ മികവുകളിലൂടെ കഴിഞ്ഞ ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കാം.