എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
നമ്മൾഒരോത്തർക്കും വേണ്ട ഗുണങ്ങളിൽ ഒന്നാണ് പരിസ്ഥിതി ശുചിത്വം. ഒരാളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകആണെങ്കിൽ അവിടെ അസുഖംപരമാവതി കുറയും. നമ്മുടെ ലോകത്ത് ഇപ്പോൾ പരിസ്ഥിതി ശുചിത്വം കുറഞ്ഞു വരുന്നു. പരിസ്ഥിതി ശുചിത്വം കുറയും തോറും അസുഖങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു . നമ്മുടെ അമ്മയായ പ്രകൃതിയെ നമ്മൾ സംരക്ഷിക്കേണ്ടതിന് പകരം നശിപ്പിച്ച്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ശുചീകരണം നമ്മുടെ ഒരോരുത്തരുടെയും കർത്തവ്യവുംഉത്തരവാദിത്വവും ആണെന്ന് നമ്മൾ ഒരോരുത്തരും കരുതണം. "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ" കവികൾ എല്ലാം മുൻക്കൂട്ടി കാണുന്നവരാണെന്ന് പറയാറുള്ളത്അതുകൊണ്ടാണ് . ഈ വരികളിൽ കവി പറയുന്നത് ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അതിനു പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും. കോടികണക്കിന് സസ്യജന്തുകളുടെ ഉറവിടമായ നമ്മുടെ പ്രകൃതി അതിന്റെ ഒരു സൃഷ്ടിയായ മനുഷ്യൻ കാരണം ഇന്ന് അൽപ്പമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.പരിസ്ഥിതി മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും,ഭൂമിയെ കല്ലും കനിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. കാട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് വീടുകളുണ്ടാക്കുന്നതും,മണൽ മാഫിയകൾക്കെതിരെ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ഒരു സുനാമിയോ, വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല.നമുക്ക് വേണ്ടത് സ്ഥിരമായ പരിസ്ഥിതി ബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ പത്ത് പുതിയ തൈകൾ നടാനുള്ള ബോധം അതാണ് നമ്മൾക്ക് ഒരോത്തർക്കും ആദ്യം വേണ്ടത്. ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്നു. അവൻ സ്വന്തം സന്തോഷത്തിനു വേണ്ടി കാടുകളും പരിസ്ഥിതിയും നശിപ്പിച്ച് കൊണ്ടിരിക്കുന്നു. അതിനു പകരമായിട്ടാണ് പ്രകൃതിയും ഇടയ്ക്കിടെ നമ്മെ ശിക്ഷിക്കുന്നതെന്ന് കരുതാതെ വയ്യ ഒരാൾ ചെയ്യുന്ന തെറ്റുകൊണ്ട് നൂറ് കണക്കിന് ജനങ്ങൾ ശിക്ഷ അനുഭവിക്കുന്നു. അതിന് ഉദാഹരണം ആണ്പ്രളയവും,ഭൂമികുലുക്കവും.ഇതുമൂലം ആയിരക്കണക്കിന് ആളുകൾ മരണപ്പെടുന്നു. നമ്മുടെ പരിസരം നമ്മൾ വൃത്തിയാക്കിയാൽ നമുക്ക് വരുന്ന അസുഖങ്ങൾ കുറയും . ഇപ്പോൾ കേട്ടുകേൾവിപ്പോലുമില്ലാത്ത അസുഖങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു .നിപ്പ, കോവിഡ്-19 ഇവ മനുഷ്യനെ കാർന്നു തിന്നുന്നു .ഈ അസുഖങ്ങൾ തടയാൻ വ്യക്തിശുചിത്വവും , പരിസ്ഥിതി ശുചിത്വവുമാണ് ആവശ്യം. നമ്മൾ ഒരോത്തരും ഓർക്കണം അസുഖം കൂടും തോറും ഈ ലോകത്തുള്ള മനുഷ്യരുടെ എണ്ണം കുറഞ്ഞു വരുന്നു. പണ്ട് കാലത്ത് ആളുകൾ പ്രകൃതിയിൽ കാലുകുത്തുന്നത് "പാദസ്പർശം ക്ഷമസ്വമേ" എന്നക്ഷമാപണത്തോടെയാണ് . ആ രീതി തിരികെ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം