ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബ്

പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്.

പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ

  1. തിളങ്ങുന്നതും കടുംനിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
  2. പെർഫ്യൂമുകൾ പൂശരുത്.
  3. നോക്കും ക്യാമറയുമാകാം തോക്കും നാക്കും കാട്ടിൽ വേണ്ട.
  4. കാട്ടുമ്യഗങ്ങൾക്ക് കാടുവേണ്ടത് നൽകികൊള്ളും.നമ്മുടെ അടുക്കളയയിലെ വറുത്തതും പൊരിച്ചതും അവയ്ക്ക് നൽകേണ്ട.
  5. പ്ലാസ്റ്റിക് കൂടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്.
  6. പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക.
ടൂറിസംക്ലബ്ബ്-3
ടൂറിസം-2
ടൂറിസം ക്ലബ്ബ്.1