സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
| |
വിലാസം | |
കോവിൽവട്ടം റോഡ്, എറണാകുളം സെന്റ്. മേരീസ് സി. ജി. എൽ. പി. എസ് എറണാകുളം , എറണാകുളം പി.ഒ. , 682035 , എറണാകുളം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | stmarycglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26220 (സമേതം) |
യുഡൈസ് കോഡ് | 32080303307 |
വിക്കിഡാറ്റ | Q99509820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 302 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 302 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 302 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനുമോൾ സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ലിബി സിജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ട്രീസ തദേവൂസ് |
അവസാനം തിരുത്തിയത് | |
04-02-2022 | Razeenapz |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് സി .ജി. എൽ. പി. സ്കൂൾ എറണാകുളം
ചരിത്രം
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എൽ. പി. സ്കൂൾ കൊച്ചിൻ കോർപറേ ഷനിലെ 64-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകുളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാപനം. എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ഡിസംബർ 9-ാം തീയതി സ്കൂൾ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററർ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദകല്പന നൽകുകയും 1920 ജൂണിൽ സ്കൂൾ ആരംഭിക്കുകയൂം ചെയ്തു. 1925 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററർ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ൽ ഹൈസ്ക്കൂളായി ഉയർന്നു. 1961 മുതൽ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങി. 2003 മുതൽ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചു വരുന്നു. 1970 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയും 1995 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങൾ അലംകരിക്കുന്നുവെന്നത് അഭിമാനാർഹമാണ്.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട്ക്ലാസ്സ്റൂം
- ടെലിവിഷൻ, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എൽ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു.
- രണ്ടു ജലശുദ്ധീകരണികൾ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു.
- ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾസ് - ശ്രീമതി ഹണി മാത്യു ടീച്ചർ നേതൃത്വം നൽകുന്നു.
ദേശീയബോധവും സേവനസന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാൽ കഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികൾക്ക് മൂല്യബോധമുണർത്തുന്ന ക്ലാസ്സുകൾ നൽകുന്നു.
- യോഗ ക്ലാസ്സ്
എല്ലാ തിങ്കളാഴ്ചകളിലും യോഗയിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
- നൃത്താഭ്യാസം
ചിട്ടയായ നൃത്തപഠനം ചൊവ്വാഴ്ചകളി്ൽ നടക്കുന്നു.
- സംഗീതപഠനം
സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു
- കായികം
സ്പോർട്സി്ൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
- പ്രവൃത്തിപരിചയ ക്ലാസ്സ്
പഠനത്തോടൊപ്പം തൊഴീൽപരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകുന്നു. പ്രവൃത്തിപരിചയ മേളകളിൽ വിജയം നേടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് -- ശ്രീമതി ലീന ആന്റണിയുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള പ്രവൃത്തനങ്ങൾ നടത്തുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി ആൻസി ടീച്ചറുടെ നേതൃത്വത്തിൽ നല്ലരീതിയിൽ നടന്നുവരുന്നു. ഉപജില്ലാതലത്തിൽ നടന്ന വിദ്യാരംഗം ശില്പശാലകളിൽ ടീച്ചർ പങ്കെടുക്കുകയും ആ നിർദേശങ്ങൾക്ക് അനുസരിച്ച് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വർഷവും കുട്ടികളുടെ കലാ സാഹിത്യാഭിരുചി വളർത്താനുള്ള മത്സരങ്ങൾ സ്ക്കൂൾ തലത്തിൽ നടത്തുകയും വിജയികളെ മേഖലാതലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
-സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം | ||
---|---|---|---|---|
1 | ശ്രീമതി ഐസക് | 1920 | 1925 | |
2 | ||||
3 | ||||
ശ്രീമതി ഐസക് 1920-1925 സിസ്ററർ ലിററിൽ ട്രീസ 1925-1934 സിസ്ററർ തെരേസിററ 1934-1961 സിസ്ററർ സിസിലി 1961-1971 സിസ്ററർ എമിലിയാന 1971-1975 സിസ്ററർ വാൾട്ടർ 1975-1984 സിസ്ററർ ഫിലിപ്പിനി 1984-1985 സിസ്ററർ റോസെല്ലോ 1985-1987 സിസ്ററർ പൾമേഷ്യ 1987-1995 സിസ്ററർ പൗള 1995-1997 സിസ്ററർ ജെറോസ് 1997-1999 സിസ്ററർ ജയ റോസ് 1999-2001 സിസ്ററർ കൊച്ചുത്രേസ്യ പോൾ 2001-2002 സിസ്ററർ ത്രേസ്യ പി. ഡി 2002-2009 സിസ്ററർ ബീന തെരേസ് 2009-2015 സിസ്ററർ ഷീല യു. വി. 2015 -
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.98252,76.27812 |zoom=18}}
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26220
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ