എ എം യു പി എസ് കുറ്റിത്തറമ്മൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ.
എ എം യു പി എസ് കുറ്റിത്തറമ്മൽ | |
---|---|
വിലാസം | |
ഇരിങ്ങല്ലൂർ ഇരിങ്ങല്ലൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0494 2457588 |
ഇമെയിൽ | amupskuttitharammal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19869 (സമേതം) |
യുഡൈസ് കോഡ് | 32051300417 |
വിക്കിഡാറ്റ | Q64563776 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 473 |
പെൺകുട്ടികൾ | 464 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫക്രുദ്ദീൻ അഹമ്മദ് പി കെ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞീതു എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഷ |
അവസാനം തിരുത്തിയത് | |
03-02-2022 | Amupskuttitharammal |
ചരിത്രം
ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. രാവിലെ വളരെ നേരത്തെ ഓത്തുപള്ളിയിൽ മതപഠനവും അതിനുശേഷം സ്കൂൾ വിദ്യാഭ്യാസവും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രണ്ടിടത്തും സ്ഥാപകനായ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ തന്നെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. 1931 ൽ നാട് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവൺമെൻറ് സ്കൂൾ ആയി പ്രവർത്തിക്കാൻ അനുമതി നൽകി. കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
സ്കൂളിൽ 35 അധ്യാപകരും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകരുടെ പേര് |
---|---|
1 | വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ |
2 | കുഞ്ഞഹമ്മദ് കുട്ടി |
3 | കുഞ്ഞാലൻ മാഷ് |
4 | മീനാക്ഷി ടീച്ചർ |
5 | അയമതു മാഷ് |
6 | സുഹറാബി ടീച്ചർ |
സ്കൂളിന്റെ മാനേജ്മെന്റ്
നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻകാല മാനേജർമാർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ | 1922-1969 |
2 | വള്ളിൽ കുഞ്ഞുമൊയ്തീൻ | 1969-1998 |
3 | ചീരങ്ങൻ പാത്തുമ്മു | 1998- 2009 |
4 | വളളിൽ മുഹമ്മദ് കുട്ടി | 2009- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ- വേങ്ങര റോഡിൽ 4 കിലോമീറ്ററും വേങ്ങരയിൽ നിന്ന് വേങ്ങര- കോട്ടക്കൽ റോഡിൽ 4 കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.
- ഏറ്റവും അടുത്തള്ള തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് 17 km ദൂരവും ഉണ്ട്
{{#multimaps: 11°1'38.64"N, 75°59'40.31"E |zoom=18}}