എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48409 (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)

സ്കൂളിന്റെ ആരംഭം

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മൂത്തേടം ഗ്രാമപ‍ഞ്ചായത്തിലെ കൽക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മികവുറ്റ എയി‍ഡഡ് വിദ്യാലയമാണ് എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം. മുഹമ്മദ്കുട്ടി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് .മൂന്നു  ഭാഗം പുഴകളാലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട മൂത്തേടം പഞ്ചായത്തിലെ  ഈസ്റ്റ് കൽക്കുളത്താണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ജനതയുടെ ദീർഘകാല സ്വപ്നമായിരുന്ന ഈ വിദ്യാലയം 1983 ജൂൺ ഒന്നിനാണ് സ്ഥാപിതമായത്. ഈ വിദ്യാലയത്തിൻ്റെ പ്രഥമ മാനേജർ പരേതനായ ശ്രീ.മുണ്ടമ്പ്ര അലവി ഹാജിയായിരുന്നു. തുടക്കത്തിൽ സ്റ്റാൻഡേർഡ് ഒന്ന് ,രണ്ട് ഡിവിഷനുകളിലായി ഏകദേശം 200 കുട്ടികളോടുകൂടി പ്രവർത്തനം തുടങ്ങി. 1985-86 വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലാം തരം പൂർത്തിയായി.

    ശ്രീ. കെ.കെ. ഇബ്രാഹിം അസിസ്റ്റൻ്റ് ഇൻ ചാർജ് ആയി നേതൃത്വം നൽകിയ ഈ വിദ്യാലയം 1986 മുതൽ പരേതനായ ശ്രീ.പി.ടി തോമസ് സാർ 31.03.1995 വരെ ഹെഡ്മാസ്റ്ററായി നേതൃത്വം നൽകി. തുടർന്ന് ശ്രീ. എം.കെ. എബ്രഹാം മാസ്റ്റർ 31.05.2018 വരെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു .01-06-2018 മുതൽ ശ്രീ   ജോസ് മാത്യു സാറിൻ്റെ  നേതൃത്വത്തിൽ ഈ വിദ്യാലയം ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ. അലവി ഹാജി മാനേജർ സ്ഥാനം ഒഴിഞ്ഞ്  അദ്ദേഹത്തിൻ്റെ മകൻ ശ്രീ. മുണ്ടമ്പ്ര മുഹമ്മദ്, ശ്രീ.മുണ്ടമ്പ്ര ബഷീർ എന്നിവർ സ്കൂൾ മാനേജർമാരായി നേതൃത്വം നൽകുകയുണ്ടായി. ഇപ്പോൾ ശ്രീ. മുണ്ടമ്പ്ര ഉസ്മാൻ്റെ മാനേജ്മെൻ്റിൽ ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്ത് മുന്നേറുന്നു.

      അക്കാദമിക പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളിലും ഈ വിദ്യാലയം സബ് ജില്ലയിൽ തന്നെ ഒരു മാതൃകയാണ്. കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റ്, എൽ.എസ്.എസ് സ്കോളർഷിപ്പ് എന്നിവയിലും, കലാകായിക രംഗത്തും ഈ വിദ്യാലയം കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലയിൽ മുന്നേറുന്നു. 2005-2006 വർഷം മുതൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും അഭ്യർത്ഥന മാനിച്ച് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും ആരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം