എച്.എച്.പി.വി.എൻ.എസ്.എസ്.എൽപിഎസ് മുണ്ടപ്പുഴ

19:27, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajalakshmi C (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്.എച്.പി.വി.എൻ.എസ്.എസ്.എൽപിഎസ് മുണ്ടപ്പുഴ
വിലാസം
റാന്നി മുണ്ടപ്പുഴ

റാന്നി പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 1 - 1963
വിവരങ്ങൾ
ഫോൺ04735 229218
ഇമെയിൽhhpvnsslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38522 (സമേതം)
യുഡൈസ് കോഡ്32120801506
വിക്കിഡാറ്റQ87598434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണ കുമാരി ജി
പി.ടി.എ. പ്രസിഡണ്ട്അശ്വതി മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്തുഷമ എ വി
അവസാനം തിരുത്തിയത്
01-02-2022Rajalakshmi C


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ടപ്പുഴ എന്ന

കൊച്ചു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചം ആയി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ്  എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ. ഹരിഹരപുത്രൻ ആയ അയ്യപ്പന്റെ പ്രസിദ്ധമായ ഒരു ക്ഷേത്രവും സ്കൂളിന് അടുത്തുണ്ട്.അയ്യപ്പന്റെ നാമധേയത്തിലുള്ള റാന്നി ഉപജില്ലയിലെ ഒരേയൊരു വിദ്യാലയം ആണിത്. മുണ്ടപ്പുഴ കരയോഗം വക സ്കൂളായ ഈ വിദ്യാലയം 1963ൽ സ്ഥാപിച്ച 1,2 ക്ലാസുകൾ ആരംഭിച്ചു തുടർന്ന് 1965 ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു സമ്പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. മുണ്ടപ്പുഴ തച്ചൻമാർ ആണ്  ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയ പള്ളിയോടങ്ങൾ നിർമ്മിച്ചത്. പമ്പാനദിയും അയ്യപ്പ ക്ഷേത്രവും ആനപ്പാറ മലയും കൊണ്ട് പ്രകൃതിരമണീയമാണ് മുണ്ട് പുഴ എന്ന ഈ കൊച്ചു ഗ്രാമം

ഭൗതികസൗകര്യങ്ങൾ

മുണ്ടപ്പുഴ വിദ്യാലയത്തിന് എൽ ആകൃതിയിലുള്ള രണ്ട് ഹാളുകൾ ഉള്ള ഉറപ്പുള്ള ഒരു കെട്ടിടം ആണുള്ളത്. ചുറ്റുമതിലും ഗേറ്റും കുട്ടികൾക്ക് കളിക്കാൻ പറ്റിയ പുൽത്തകിടിയുള്ള മുറ്റവും ഉള്ള പ്രകൃതിരമണീയമായ സ്കൂളാണ്. കുട്ടികൾക്ക് 2 യൂറിനൽസും രണ്ടു ടോയ്‌ലറ്റുകളും ഉണ്ട്. പിന്നീട് 2020ഇൽ റാന്നി പഞ്ചായത്ത് ടോയ്‌ലറ്റു ബ്ലോക്കുകൾ പണിതു നൽകി. 2012-2013 ഇൽ എസ് എസ് എ ഫണ്ടിൽനിന്നും സ്കൂളിലേക്ക് റാമ്പ് ആൻഡ് റെയിൽ അനുവദിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം നൽകുന്ന പ്രവർത്തനങ്ങൾ 1. താല്പര്യമുള്ള കുട്ടികൾക്ക് നൃത്ത പരിശീലനം 2. വായന,എഴുത്ത് എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം 3. എൽ എസ് എസ് പരിശീലനം 4. കുട്ടികൾക്ക് എയറോബിക്സ് പോലുള്ള കായിക പരിശീലനം

മാനേജ്മെന്റ്

മുണ്ടപ്പുഴ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ആണ് സ്കൂൾ മാനേജർ പദവി അലങ്കരിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നു. ഒരു മാനേജരുടെ ചുമതല കാലയളവ് മൂന്ന് വർഷമാണ്. ഇപ്പോൾ മുണ്ട പുഴ മുളമൂട്ടിൽ ആനന്ദ്ഭവനത്തിൽ ക്യാപ്റ്റൻ എം പി ചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.

അഡ്വക്കേറ്റ് ബാലകൃഷ്ണൻ നായർ, മുഴച്ചിക്കൽ ഭാസ്കരൻ നായർ, വെള്ളാപ്പള്ളിൽ അയ്യപ്പൻ നായർ,മല്ലപ്പള്ളിൽ എം എൻ ഗോപാലകൃഷ്ണപണിക്കർ, കരയേത്ത് സിഎൻ ഗോപിനാഥപിള്ള വരാപ്പുഴ പുരുഷോത്തമ പണിക്കർ, കല്ലൂർ വിജയകുമാരൻ. വി, ഗോപ സദനത്തിൽ പികെ ഗോപകുമാർ തുടങ്ങിയവർ മുൻകാല സ്കൂൾ മാനേജർ സ്ഥാനം അലങ്കരിച്ച പ്രമുഖ വ്യക്തികളാണ്

മുൻസാരഥികൾ

പേര്

1. എം എൻ ഗോപാലകൃഷ്ണ പണിക്കർ- 1963-1991

2. കെപി തങ്കമ്മ- 1991-1996

3. കൃഷ്ണകുമാരി ജി- 1996 മുതൽ ഇപ്പോഴും തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സി ആർ ശശികുമാർ - എസ് ബി ടി യുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു

2. സാബു ഇടിക്കുള - സൂപ്രണ്ട് ഓഫ് പോലീസ് ആയി റിട്ടയർ ചെയ്തു ( ഇടുക്കി )

3. പികെ ഗോപകുമാർ - അസിസ്റ്റന്റ് കമ്മീഷണർ ജി എസ് ടി,കേരള

4. വീണ ഗോപാൽ പി വി- ആയുർവേദ ഡോക്ടർ

5. വിജയകുമാരി - പോസ്റ്റ് മിസ്ട്രസ്

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാ ദിനം
  • ചാന്ദ്ര ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധിജയന്തി
  • അധ്യാപകദിനം
  • ശിശുദിനം
  • റിപ്പബ്ലിക് ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്‌കൂൾ - ൽ നടത്തുന്നു.

അധ്യാപകർ

ശ്രീമതി.കൃഷ്ണകുമാരി ജി (ഹെഡ്മിസ്ട്രസ്)

ശ്രീമതി.ശ്രീലത കെ ബി

ശ്രീമതി.രാജലക്ഷ്മി സി

ക്ളബുകൾ

  • വിദ്യാരംഗം
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ശാസ്ത്രരംഗം

സ്കൂൾ ഫോട്ടോകൾ

 
സ്കൂൾ
 
പഠനോത്സവം
 
പഠനോത്സവം


 
പഠനോത്സവം



വഴികാട്ടി

പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിലൂടെ ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിക്കുക. സ്കൂളിന് സമീപത്തായി ഒരു ധർമ്മശാസ്താ ക്ഷേത്രമുണ്ട്.{{#multimaps:9.376712305025883, 76.78548654671567| zoom=15}}