സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ് | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-12-2016 | Sjaighsswiki |
ചരിത്രം
അപ്പസ്തോലിക് കാര്‍മ്മല്‍ സന്ന്യാസ സഭാംഗമായ മദര്‍ വെറോനിക്ക 1862-ല്‍ കോഴിക്കോട് കടല്‍ത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യന്‍ ഗേള്‍സ് ഹൈ-സ്കൂള്‍.മലബാര്‍ പ്രദേശത്തെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യന്‍ സ്കൂള്‍ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വര്‍ഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്ക്കൂള്‍ 1985-ല്‍ ,കേരള സര്‍ക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടില്‍ വരികയും ആദ്യ എസ്.എസ്.എല്‍ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.
1500-ഓളം വിദ്യാര്‍ത്ഥിനികളും എണ്‍പതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ല്‍ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്. കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.
ഭൗതികസൗകര്യങ്ങള്‍
സ്കൂള്‍ ഗ്രൗണ്ട്:വിശാലമായ സ്കൂള്‍ ഗ്രൗണ്ട് വിദ്യാര്‍ത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് അതിനു വലിയ ഉദാഹരമാണ്. ചാപ്പില്‍:വിദ്യാര്‍ത്ഥികളുടെ പഠന ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിള്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയവളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. സ്കൂള്‍ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലര്‍ത്താന്‍ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂര്‍വ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികള്‍ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു. ഓഡിറ്റോറിയം:വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാല്‍ വളരെ പ്രത്യേകതയുള്ളതാണിത്. സ്മാര്‍ട് ക്ലാസ് റൂം:ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. നൂണ്‍ മീല്‍ -അടുക്കള,കുടിവെള്ള സൗകര്യം:കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍.പച്ചക്കറി,പാല്‍ മാസത്തില്‍ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1. Mother Eanswide 2. Mother Eugenie 3. Sr.Josefina A.C 4. Sr.Antony (Sr.Therese Marie) A.C 5. Sr.Gisella A.C (10/6/1971 - 30/6/1972) 6. Sr.Mirabelle Rego A.C (1/7/1972 - 4/6/1973) 7. Sr.Renne A.C (5/6/1973 - 1/6/1979) 8. Sr.Sheila Paul A.C (2/6/1979 - 4/7/1984) 9. Sr.Rosy Joseph A.C (5/7/1984 - 31/5/1996) 10. Sr.Cicily Skaria A.C (1/6/1996 - 5/5/1997) 11. Sr.Rosilina A.C ( 6/5/1997 -1/6/1998) 12. Sr.Sunila A.C (7/6/1998 - 31/5/2002) 13. Sr.Jovita A.C (1/8/2002 - 31/3/2011) 14. Sr.M.Rosarita A.C (1/4/2011 - 31/3/2014)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.1513.2" lon="75.4626.9" zoom="14" width="350" height="350" selector="no"> {{#multimaps: 11.1500.0, 754600.0 | width=800px | zoom=16 }} 11.25308, 75.77322, ST JOSEPHS AIGHSS ST JOSEPHS AIGHSS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.