ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/നാടോടി വിജ്ഞാനകോശം
അമ്മച്ചി പ്ലാവ്
തിരുവിതാംകൂർ രാജാവായിരുന്ന രാമവർമ രാജാവ് ദുര്ബലനായതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവര്മയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത് .ഇക്കാലത്തു രാജശക്തിയെ പ്രബലമാക്കാനും രാജശക്തിയെ ഭരിച്ചിരുന്ന പ്രഭുശക്തിയെ അമർചെയ്യാനും അദ്ദേഹം ശ്രമിച്ചു .തന്നിമിത്തം പ്രഭുക്കളിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി .യുവരാജാവിനു സ്വതന്ത്രമായി നടക്കാൻ കഴിയാതെ വന്നു .പലപ്പോഴും അദ്ദേഹം വേഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്നു .