ജി.എൽ.പി.എസ് കൊളവല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തൂവക്കുന്ന് ഗ്രാമത്തിലുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവഃ എൽ .പി .സ്കൂൾ കൊളവല്ലൂർ .
ജി.എൽ.പി.എസ് കൊളവല്ലൂർ | |
---|---|
വിലാസം | |
കൊളവല്ലൂർ ഗവ : എൽ. പി. സ്കൂൾ കൊളവല്ലൂർ ,കൊളവല്ലൂർ , തൂവക്കുന്ന് പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0490 2466888 |
ഇമെയിൽ | govtlpkolavallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14502 (സമേതം) |
യുഡൈസ് കോഡ് | 32020600702 |
വിക്കിഡാറ്റ | Q64457767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ. വി. വി |
പി.ടി.എ. പ്രസിഡണ്ട് | മമ്മി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല. യു |
അവസാനം തിരുത്തിയത് | |
01-02-2022 | 14502 |
ചരിത്രം
ഗവ : എൽ . പി സ്കൂൾ കൊളവല്ലൂർ :-
കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ കൊളവല്ലൂർ.1906 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ഒന്നും തന്നെ ലഭ്യമല്ല.പഴമക്കാരിൽ നിന്നും കേട്ട അറിവുകളിൽ നിന്നും ശേഖരിച്ച നുറുങ്ങുകൾ മാത്രം ഇവിടെ പ്രതിപാദിക്കട്ടെ .
പൗര പ്രമുഖനായിരുന്ന കൂവേരിയിൽ അറ്റിപ്പറ്റി കുഞ്ഞിമൂസ -തല മുറകൾക്ക് വിദ്യാഭ്യാസം നേടുന്നതിനും അത് വിതരണം ചെയ്യുന്നതിനും ഒരു ഉൾക്കാഴ്ചയോടെ ,നിസ്വാർത്ഥ ചിന്താസരണിയിലൂടെ നീങ്ങിയ മഹത്‌വ്യക്തി - തന്റെ സ്വന്തം സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ പടുത്തുയർത്തിയ ഈ വിദ്യാലയം എന്നും ചരിത്രത്തിലെ വഴികളിൽ ചിരഞ്ജീവിയായി നിൽക്കേണ്ടി ഇരിക്കുന്നു.ഷെഡ്ഡിൽ തുടങ്ങിയ ഈ സ്ഥാപനം കൂവേരിയിൽ കുടുംബങ്ങളുടെ അതേ സ്ഥലത്തുള്ള ഓടുമേഞ്ഞ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു .2016 ൽ ഈ സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു രണ്ടു നില കോൺഗ്രീറ്റ് കെട്ടിടം പണി കഴിപ്പിച്ചുണ്ട് . പഴയ കാലങ്ങളിൽ ഈ പ്രദേശത്തെ കുട്ടികൾ പലരും ഈ സ്കൂളിൽ വരാൻ മടിച്ചിരുന്നു എന്നത് മാത്രമല്ല വന്നവർ തന്നെ കുറച്ചു കാലത്തിനുള്ളിൽ സ്ഥാപനം ഉപേക്ഷിച്ചു പുറത്തുപോവുകയും വീണ്ടും സ്കൂളിൽ തന്നെ എത്തിയിരുന്നതായും രേഖകൾ തെളിയിക്കുന്നു.മുൻകാലങ്ങളിൽ വിദ്യാസമ്പാദനത്തിലൂടെ അർഹമായ സ്ഥാനങ്ങൾ നേടിയെടുത്തവർ വളരെ വിരളമായിരുന്നു എന്നത് ഈ പ്രദേശത്തെ മുതിർന്ന സമൂഹം സാക്ഷിയാണ്.കൃഷിയും കച്ചവടവും ജീവിതമാർഗ്ഗമാക്കിയവരായിരുന്ന ഒരു തലമുറയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് ,എന്നാൽ ഇന്ന് സ്ഥിതി മാറാൻ തുടങ്ങിയിരിക്കുന്നു ഒരു പുത്തൻ തലമുറയും അവർക്ക് പ്രോത്സാഹനവും മാർഗദർശനവും നൽകുന്ന പഴയ തലമുറയും ഇവിടെ സമഞ്ജസമായി സമ്മേളിക്കുന്ന കാഴ്ച ഏവർക്കും ആവേശം പകരുകയാണ്. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് പ്രീ പ്രൈമറിയും ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളും അധ്യയനം നടത്തുന്നു .കൂടുതൽ വായിക്കുക >>>>>>
ഭൗതികസൗകര്യങ്ങൾ
* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
- ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം . കൂടുതൽ വായിക്കുക >>>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
ഓൺലൈൻ,ഓഫ്‌ലൈൻ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ മാസം പ്രവേശനോത്സവം ആഘോഷിച്ചതിനുശേഷം എല്ലാ ദിനാചരണങ്ങളും അവയുടെ പ്രാധാന്യത്തിനനുസരിച്ച് വിവിധ പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയിട്ടുണ്ട് . സ്കൂളിൽ ഒരു തോട്ടം ,വീട്ടിലൊരു മരം പദ്ധതി ,സ്കൂൾ ഉദ്യാനം , ശുചിത്വോപകരണ നിർമ്മാണ ശില്പശാല ,ക്വിസുകൾ ,കലോത്സവം തുടങ്ങിയവ അവയിൽ ചിലതാണ് .
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം (വാടക കെട്ടിടം ).
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | പി .കെ .വിജയൻ | 1991.1993 | |
2 | കെ .കെ .മുഹമ്മദ് | 1993.1994 | |
3 | കെ .രാമചന്ദ്രൻ നമ്പ്യാർ | 1994.1995 | |
4 | ഒ .ഇന്ദിര | 1995.1996 | |
5 | പി .പത്മനാഭൻ | 1996.1999 | |
6 | പി .ഉണ്ണികൃഷ്ണൻ | 1999.2000 | |
7 | പി .പത്മനാഭൻ | 2000.2001 | |
8 | എം .പി .പീതാംബരൻ | 2001.2002 | |
9 | സി .മാധവി | 2002 | |
10 | പി .വി .ബാലാരുണൻ | 2002.2003 | |
11 | ശശിധരൻ ആശാരി | 2003.2004 | |
12 | കെ .സി .കുമാരൻ | 2004 | |
13 | ഭാർഗവൻ .സി | 2004.2005 | |
14 | രാജൻ .ടി .പി | 2005.2006 | |
15 | കെ .സി .കുമാരൻ | 2006.2010 | |
16 | രാജൻ .ടി .പി | 2010.2013 | |
17 | വിശ്വനാഥൻ എകരത്ത് | 2013.2015 | |
18 | രാജൻ .പി .പി | 2015.2019 | |
19 | രാഘവൻ .കെ | 2019.2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
LSS WINNER 2019-20 | LSS WINNER 2019-20 | LSS WINNER 2019-20 | LSS WINNER 2019-20 |
---|
ചിത്രശാല
വഴികാട്ടി
*പാനൂരിൽ നിന്ന് പാറാട് , കല്ലിക്കണ്ടി വഴി തൂവക്കുന്നിലേക്ക് 8 കിലോമീറ്റർ
*നാദാപുരത്ത് നിന്ന് പാറക്കടവ് കല്ലിക്കണ്ടി വഴി തൂവക്കുന്നിലേക്ക് 8 കിലോമീറ്റർ {{#multimaps: 11.75899,75.63740| width=800px | zoom=12 }}