സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ
യാതൊരു വിദ്യാഭ്യാസ സാധ്യതയും ഇല്ലാതെ തങ്ങളുടെ നിശബ്ദ ലോകത്ത് കഴിഞ്ഞു കൂടേണ്ടി വന്നു. ധാരാളം ബധിരരായ കുട്ടികൾ ഈ വയനാട് ജില്ലയിൽ ഉണ്ടായിരുന്ന കാലം . നിശബ്ദ ലോകത്തുനിന്ന് ആ കുരുന്നു മനസ്സുകളെ ശബ്ദ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനായി 1975 ൽ ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് മേഴ്സി എന്ന സന്യാസസഭയുടെ നേതൃത്വത്തിൽ സെന്റ് റോസ്റ്റല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന് ആരംഭം കുറിച്ചു 1989 ൽ പ്രൈമറി വിഭാഗത്തിന് ഗവൺമെ ന്റ് അംഗീകാരം നൽകുകയും 1995 ൽ എയിഡഡ് പദവി ലഭിക്കുകയും ചെയ്തു 2005 ൽ ഹൈസ്കൂൾ വിഭാഗവും എയിഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു 2015 മുതൽ എച്ച്എസ്എസ് ന് തുടക്കം കുറിച്ചു