സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്

നിശബ്ദ ലോകത്തുനിന്ന് ആ കുരുന്നു മനസ്സുകളെ ശബ്ദ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനായി 1975 ൽ ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് മേഴ്സി എന്ന സന്യാസസഭയുടെ നേതൃത്വത്തിൽ സെന്റ് റോസ്റ്റല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന് ആരംഭം കുറിച്ചു .ഈ കോർപ്പറേറ്റ് സംവിധാനത്തിന് കീഴിൽ കേരളത്തിൽ രണ്ട്  സ്പെഷ്യൽ സ്കൂളുകൾ  പ്രവർത്തിച്ചുവരുന്നു.സെന്റ് റോസ്സല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂൾ, കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്കൂൾ. ഈ സന്യാസസഭയുടെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സിസ്റ്റർ മാർഗരറ്റ് തുരുത്തേൽ രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റി ന്റെ ഇപ്പോഴത്തെ മാനേജർ സിസ്റ്റർ ആഗ്നസ് കിഴക്കേടത്ത് ആണ്. നിലവിൽ ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി മിസിസ്.ഡോളി എൻ. ജെ യും, കരുണ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ ആലീസ് കെ. ജെ യും പ്രവർത്തിക്കുന്നു. സിസ്റ്റർ ഔസല്യാട്രിസ് (1975 -1986 ) സിസ്റ്റർ റോസ് മേരി ചിറ്റൂ കളത്തിൽ (1986 -1995) സിസ്റ്റർ ആഗ്നസ് കിഴക്കേടത്ത്,(1995- 1998 )സിസ്റ്റർ മേരി മേഴ്സി വിളങ്ങാട്ടിൽ 1998 2001 സിസ്റ്റർ ക്ലമൻസി തറയിൽ (2001- 2007)സിസ്റ്റർ കാർള പെരുനിലത്തിൽ (2007- 2009 )സിസ്റ്റർ തെരേസ പന്നത്താനത്ത് (2009- 2011) സിസ്റ്റർ ജൊവാന്ന കാക്കരിയിൽ (2011- 2014 സിസ്റ്റർ ആലീസ് മാതൃഭവനം (2014 -2021) എന്നിവർ ഈ സ്കൂളിന്റെ മുൻ സാരഥികൾ ആണ്. നിലവിൽ സിസ്റ്റർ മർട്ടീന പുളിക്കൽ 2021 മുതൽ ഈ സ്കൂളിന്റെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു.