ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/സ്വസ്ഥി

Schoolwiki സംരംഭത്തിൽ നിന്ന്
സ്വസ്ഥി

ഈ മഹാമാരിയിൽ വിങ്ങുമെൻ ലോകവും
കേഴുന്നു നിൻ ദയാവായ്പിനായ് ദൈവമേ .
താൻ ചെയ്ത തെറ്റുകൾ തങ്ങൾക്കു ശാപമായ് -
തീരുമ്പോഴെവിടെയും കേൾക്കുന്നൊരാവിളി .
"കാക്കണേ ദൈവമേ... കാക്കണേ ദൈവമേ ...
ഭൂമിക്കു മക്കളായുള്ളോരു പക്ഷിമൃഗാദികളെ ,
കൊന്നു തിന്നുന്നൊരീ മാനവർ,
അറിയുന്നില്ലൊരിക്കലും വന്നുപെടുമീ മഹാമാരികൾ പലവിധം.
അവിടെ കരയുകിൽ മിഴിനീർ തുടച്ചിടാൻ
നിൻ കൈകൾ മാത്രമാണെന്ന തോർമ വേണം.
അഴികൾക്കു പിന്നിൽ മിഴികൾ നട്ടീടുന്ന
പറവയെപ്പോൽ നാമാകുമെന്ന തോർത്തീടേണം.
നമ്മൾക്കു താങ്ങായി തണലായി നിൽക്കുന്ന
ഭൂമിയെ കാത്തുരക്ഷിച്ചീടുക കൂട്ടരെ
നമ്മൾക്കു വായുവും വെള്ളവും ജീവനും
തന്നു രക്ഷിക്കുന്ന നമ്മുടെ ഭൂമിയെ -
കാക്കുക കൂട്ടരെ ,
ഒന്നിച്ചു നിൽക്കാം.,
ഒന്നിച്ചു നേരിടാം- ഈ മഹാമാരിയെ
ആട്ടിയോടിച്ചിടാം വേരോടെ പിഴുതിടാം.
ഭൂമിയെ കാത്തിടാം നമ്മുടെ സ്വർഗമായ് :
അമ്മ തൻ മാറിലുറങ്ങിടാം സ്വസ്ഥിയായ്.
 

ഭദ്ര. PR
4ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത