ജി.യു.പി.എസ്.നരിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
https://youtube.com/channel/UCXfXFXc1MN1-_swcpprVXeQ യു ട്യൂബ് ചാനൽ
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ.
തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)
അവലംബം [1]
"കാത്തു വച്ചത് "
ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010
ഭൗതികസൗകര്യങ്ങൾ
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.
25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന് ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ് ആണ്
ക്ലാസ്സ് മുറികൾ ഇപ്പോൾ ആവശ്യത്തിന് ഇല്ല. പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ബിൽഡിംഗ് വന്നാൽ പര്യാപ്തം. ആകെ 12ഹൈടെക് ക്ലാസ്സ് മുറികൾ ഉണ്ട്. .
എല്ലാ റൂമുകളിലും വൈദുതി എത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ചിലതിൽ എത്താനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളവയാണ്. ഓഡിയോ സ്പീക്കറുകൾ (സൗണ്ട് സിസ്റ്റം) എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.
എൽ.പി.-യു.പി. ക്ലാസ്സുകളിലായി ആകെ 1350 കുട്ടികൾ പഠിക്കുന്നു.അതോടൊപ്പമുള്ള പ്രീ പ്രൈമറിയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിൽ ആകെ 1498 കുട്ടികൾ ഉണ്ട്.
സ്കൂളിൻ്റെ ചുറ്റുമതിൽ ഒരു ചെറിയ ഭാഗത്തൊഴികെ ബാക്കി പൂർണമാണ്. കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. ടോയ്ലറ്റുകൾ പെൺകുട്ടികൾക്ക് അപര്യാപ്തമാണ്. കുട്ടികൾക്ക് കളിക്കാൻ വലിയ കളിസ്ഥലം ( ഗ്രൗണ്ട്) ഉണ്ട്. പുതിയ ഇൻഡോർ കോർട്ട് തയ്യാറായി വരുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്.
കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക് അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ട് തന്നെ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഓൺലൈൻ പ്രവേശനോത്സവം[2]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൂൾ റേഡിയോ[3]
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലാംഗ്വേജ് എക്സ്പോ [1]
- ഓൺലൈൻ കലോത്സവം[4] [5]
- ഓണാഘോഷം[6]
- വായനാവാരം
- കേരളപ്പിറവി ദിനാഘോഷം
- ഓൺലൈൻ പഠനകാലത്തെ കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങൾ ഈ ലിങ്ക് വഴി സ്കൂളിന്റെ യു ട്യൂബ് ചാനലിൽ കാണാവുന്നതാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം | |
---|---|---|---|
1 | ശങ്കുണ്ണി നായർ | ||
2 | ശങ്കരൻ നായർ | ||
3 | പീതാംബരൻ | ||
4 | നാരായണൻ നായർ | ||
5 | ഗോപാലൻ | ||
6 | ബാലകൃഷ്ണൻ | ||
7 | ശങ്കരനാരായണൻ | 2002 | |
8 | സുമതി | 2002 | 2007 |
9 | മുരളി | 2007 | 2010 |
10 | ലത | 2010 | 2013 |
11 | ജയശങ്കർ | 2013 | 2014 |
12 | രാജൻ | 2014 | 2015 |
13 | ജോസ് എബ്രഹാം | 2015 | 2018 |
14 | സുരേഷ് പി.എം. | 2018 | 2021 |
15 | ഏലിയാസ് .എം. കെ. | 2021 | തുടരുന്നു |
ചിത്രശാല
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കരുണാകരൻ
കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്.
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി. ജനനം 1960 ൽ.1965-66 മുതൽ 1971-72 വരെ GUPS നരിപ്പറമ്പിൽ വിദ്യാർത്ഥി. പ്രസിദ്ധീകരിച്ച കൃതികൾ - മകരത്തിൽ പറയാനിരുന്നത് (കഥകൾ -പാഠഭേദം) കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ - സൈൻ ബുക്സ്) , പായക്കപ്പൽ, (കഥകൾ - ഡി.സി ബുക്സ്) ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ - ഡി.സി ബുക്സ്) അതികുപിതനായ കുറ്റാന്വേഷകനും മറ്റ് കഥകളും (കഥകൾ - ഡി.സി. ബുക്സ്) പരസ്യജീവിതം (നോവെല്ല - ഡി. സി ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ - മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ - ഡി.സി ബുക്സ്) – യുവാവായിരുന്ന ഒൻപതു വർഷം (നോവൽ - ഡി.സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ) (ഗ്രീൻ ബുക്സ്) ഉടൽ എന്ന മോഹം (ലേഖനങ്ങൾ) (ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിന് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിൻറെ രണ്ടായിരത്തി പതിനെട്ടിലെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. (E-mail : karun.elempulavil@gmail.com)
രാജേന്ദ്ര കുമാർ ആനയത്ത്
വൈസ് ചാൻസലർ
പ്രഗദ്ഭനായ ഒരു അദ്ധ്യാപകൻ എന്നതിലുപരി, അച്ചടി, എഞ്ചിനീയറിംഗ്, മീഡിയ സയൻസസ് എന്നിവയോട് അചഞ്ചലമായ സ്നേഹത്തോടെ അധ്യാപനത്തിൽ അഗാധമായ അഭിനിവേശമുള്ള ശ്രീ രാജേന്ദ്രകുമാർ 2020 ജൂലൈ 6-ന് ഹരിയാന സംസ്ഥാന ഗവൺമെന്റ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി,'ദീൻബന്ധു ഛോട്ടു റാം' . യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി'- (ന്യൂ ഡൽഹിയിലെ എൻസിആറിലെ സോനിപട്ടിലെ മുർത്തൽ )(www.dcrustm.org). വൈസ് ചാൻസലറായി തുടർച്ചയായി രണ്ടാം തവണയും ചുമതലയേറ്റു . 2021 ജൂൺ 11 മുതൽ അദ്ദേഹം ഭഗത് ഫൂൽ സിംഗ് മഹിളാ വിശ്വവിദ്യാലയ, ഖാൻപൂർ കലാൻ, സോനെപത്, (www.bpswomenuniversity.ac.in) യുടെ വൈസ് ചാൻസലറായി അധിക ചുമതലയേറ്റു. 2020 ഫെബ്രുവരി 22-ന് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് ഓണററി കേണൽ പദവി നൽകുകയും അക്കാദമിക്, ഗവേഷണം, ഭരണം എന്നിവയിലെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവന കണക്കിലെടുത്ത് NCC (PHHP&C - ഡയറക്ടറേറ്റ്) യിൽ കേണൽ കമാൻഡന്റായി നിയമിക്കുകയും ചെയ്തു. 2021 സെപ്‌റ്റംബർ 5-ന് (അധ്യാപക ദിനം), ഇന്ത്യൻ പ്രിന്ററുകളുടെ അപെക്‌സ് ബോഡിയായ AIFMP (ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ്) "പ്രസിഡൻഷ്യൽ പ്രിന്റ് അവാർഡ്" നൽകി. കൂടുതലറിയാം
ഡോ. എം. ഷഹീദ് അലി
സീനിയർ ലക് ചറർ
ഡയറ്റ് പാലക്കാട്
സ്കൂൾ വിദ്യാഭ്യാസം കൈപ്പുറം AMLP സ്കൂൾ, നരി പ്പറമ്പ് ജി. യു. പി സ്കൂൾ, നടുവട്ടം ജനത ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ.
പട്ടാമ്പി ഗവ. സംസ്‌കൃത കോള ജ്, മണ്ണാർക്കാട് എം.ഇ. എസ്, കോഴിക്കോട് ഫാറൂഖ് കോളേജ്, എന്നീ കോളേജുകളിൽ യഥാക്രമം പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി വിദ്യാഭ്യാസം..ഫാറൂഖ് ട്രെയിനിങ് കോളേജിൽ നിന്ന് എം. എഡ്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്ര വിദ്യാഭ്യാസ ത്തിൽ പി.എച്. ഡി.
മധുര കാമരാജ് യൂണിവേഴ്സിറ്റി യിൽ നിന്നും വിദൂര വിദ്യാഭ്യാസം മുഖാന്തിരം സോഷ്യോളജി, Statistics എന്നിവയിൽ ബിരുദാനന്തര ബിരുദം..കേരള ഐ. ടി സ്കൂൾ പ്രോജെക്ടിൽ (കൈറ്റ് ) 2002 മുതൽ 6 വർഷത്തോളം മാസ്റ്റർ ട്രെയിനെർ ആയിരുന്നു.
വി പി സൈതാലികുട്ടി
1982-83 അധ്യയന വര്ഷം 5 -)൦ തരത്തിൽ ചേർന്ന് 1984-85 അധ്യയന വര്ഷം 7 - )൦ തരം പൂർത്തിയാക്കുന്നതുവരെ നരിപ്പറമ്പ് U P സ്കൂളിൽ പഠിച്ചു
1988 ൽ നടുവട്ടം ജനത ഹൈക്കൂളിൽ നിന്ന് SSLC പാസ്സായി, തുടര്ന്നു പട്ടാമ്പി ഗവേൺമെന്റ് സംസ്‌കൃത കോളേജിൽനിന്ന് 1990ൽ Pre-degree യും 1993 ൽ B.Com ഉം ഉയർന്ന മാർക്കോടെ വിജയിച്ചു. 1993 B.Com ബാച്ചിലെ ഏറ്റവും ഉയർന്ന മാർക്കിനുള്ള General Proficiency അവാർഡ് കരസ്ഥമാക്കി
തുടർന്ന് The Institute of Chartered Accountants of India (ICAI) യുടെ Chartered Accountancy (CA) course ന് ചേർന്ന് പഠനമാരംഭിച്ചു. അതിന്റെ ഭാഗമായി കോഴിക്കോടുള്ള M Sathishkumar & Co എന്ന Chartered Accountants സ്ഥാപനത്തിൽ Articled Clerk ആയി പരിശീലനവും തുടങ്ങി. 1996 നവംബറിൽ CA അവസാന പരീക്ഷ പാസ്സായി Chartered Accountant ആവുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
തുടർന്ന് Steel Authority of India യുടെ Bhilai Steel Plant ൽ Manager (Finance) എന്ന തസ്തികയിൽ ആദ്യ ജോലി കരസ്ഥമാക്കി.
2015 ൽ The Institute of Chartered Accountants in England and Wales ന്റെ Chartered Accountancy അവസാന പരീക്ഷയും വിജയിച്ചു English CA എന്ന ബഹുമതിയും കരസ്ഥമാക്കി.
ഇപ്പോൾ Aujan Coca Cola Beverages Company യുടെ Group Financial Controller ആയി ദുബായിയിൽ ജോലി ചെയ്യുന്നു.
ഭാര്യ: നിഷ, Delhi Private School - Dubai യിൽ സയൻസ് വിഭാഗം മേധാവി. മക്കൾ: സ്നേഹ, സൊഹാന
അബ്ദുൽ നാസർ
"ഒരു വനപാത രണ്ടായിപ്പിരിയുന്നു.. കുറച്ച് യാത്ര ചെയ്ത പാത ഞാൻ തെരഞ്ഞെടുത്തു - അത് എല്ലാ മാറ്റങ്ങളും വരുത്തി." - റോബർട്ട് ഫ്രോസ്റ്റിൻ്റെ വാക്കുകളാണ് ഇവ.
ഞങ്ങളുടെ മുൻ നരിപ്പറമ്പ് വിദ്യാർത്ഥി റോഡ് കുറച്ചുകൊണ്ട് സ്വയം ഒരു ഇടം സൃഷ്ടിച്ചു യാത്ര ചെയ്തു.....
തൊഴിൽപരമായി ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം ഖത്തർ എനർജിയിൽ ഫിനാൻസ് ഹെഡ് ആയി ജോലി ചെയ്യുന്നു, 2007 മുതൽ ഖത്തറിൽ സ്ഥിരതാമസക്കാരനാണ്. കേരളത്തിലെ പാലക്കാട് തിരുവേഗപ്പുര പഞ്ചായത്തിലെ നെടുങ്ങോട്ടൂരിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം.
പട്ടാമ്പി SNGS കോളേജിൽ നിന്ന് 1996-ൽ ഡിസ്റ്റിംഗ്ഷനോടെ കൊമേഴ്‌സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ടോപ്പറും ആറാം റാങ്ക് ഹോൾഡറും ആയിരുന്നു. 2018 ൽ അദ്ദേഹം അയൺമാൻ എന്ന പദവി നേടി
2019-ൽ അദ്ദേഹം എവറസ്റ്റ് കൊടുമുടിയിലെത്തി, വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഈ അത്ഭുതകരമായ നേട്ടം കൈവരിക്കുന്ന ഗ്രഹത്തിലെ ചുരുക്കം ചിലരിൽ ഒരാളായി.
"ദി റോഡ് ലെസ് ട്രാവൽഡ്" എന്ന തലക്കെട്ടിൽ തന്റെ ജീവിതകഥ പ്രസിദ്ധീകരിച്ച ഒരു എഴുത്തുകാരൻ, അദ്ദേഹത്തിന്റെ അവസരങ്ങളെയും സാഹസികതയെയും കുറിച്ചുള്ള മറ്റ് രണ്ട് പുസ്തകങ്ങൾ
"ദി റോഡ് ലെസ് ട്രാവൽഡ്" എന്ന പേരിൽ തന്റെ ജീവിതകഥയും "അയൺമാൻ അയൺസ്പിരിറ്റ്", "മൗണ്ട് എവറസ്റ്റ്" എന്നീ പേരുകളിൽ തന്റെ കായിക, സാഹസിക യാത്രയെക്കുറിച്ചുള്ള മറ്റ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ച ഒരു എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം മലയാളത്തിലും ലഭ്യമാണ്.
പ്രശസ്തർ
വഴികാട്ടി
പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
{{#multimaps:10.874221133703722, 76.12717211957478|zoom=18}}
- ↑ 1.0 1.1
- ↑ https://youtu.be/YMsBMFGnhl0
- ↑
നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു
- ↑ https://youtu.be/3M0ThUdM6TM
- ↑ https://youtu.be/erNn5ui9Kls
- ↑ https://youtu.be/psTqeTqJ7z0