ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാകണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അത് ഉൾക്കൊണ്ടുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്.

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കെട്ടിടങ്ങൾ
  • ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യകം ഓഫീസ് മുറികൾ ഉണ്ട്.
  • എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്.
  • ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
  • കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
  • സ്പോ‍ർട്സ് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയുണ്ട്.
  • ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാചകപ്പുരയും സ്റ്റോർ റൂം
നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും
  • ഇന്റർലോക്ക് പാകി മനോബരമാക്കിയ ആഡിറ്റോറിയം വളരെ ആകർഷകമാണ്
  • പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത കർട്ടൻ

ഹൈ-ടെക് &ലാബ് സൗകര്യങ്ങൾ

  • ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ (ലാപ് ടോപ്പ്, പ്രൊജക്ടർ) ഒരുക്കിയിട്ടുണ്ട്.
  • ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി

  • 12000(പന്ത്രണ്ടായിരത്തിൽ) പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
  • ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്.

കായിക പരിശീലനം

  • അതിവിശാലമായ ഒരു കളിസ്ഥലം സ്വന്തമാണ്.
  • സ്കൂൾ ആഡിറ്റോറിയത്തിനകതത്തായി ബാഡ്നിന്റൺ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്.
  • കലാ പ്രവ‍ൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.

കുടിവെള്ളം

  • കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്.
  • പമ്പ് സെറ്റ് ഘടിപ്പിച്ചിട്ടുള്ള രണ്ട് കിണറുകൾ
  • മേൽക്കൂരയുള്ള മഴവെള്ള സംഭരണി.

ശുചിമുറികൾ

  • ആൺകുട്ടികൾക്ക് രണ്ട് ശുചിമുറി
  • പെൺകുട്ടികൾക്കു് ഗേൾസ് ഫ്രണ്ട് ലി ടോയ് ലററ്

സ്കൂൾ സുരക്ഷ

  • സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
  • സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്.

യാത്രാ സൗകര്യം

  • സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
  • കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു.