സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2020 - 21 അക്കാദമികവർഷം

Schoolwiki സംരംഭത്തിൽ നിന്ന്

2020 - 21 അക്കാദമിക വർഷം

എൽ എസ് എസ് വിജയികൾ

എൽ എസ് എസ്

കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

യൂട്യൂബ് ചാനൽ ആരംഭം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന ഈ മഹാമാരി കാലത്ത് സ്കൂളിന്റെ പഠികാണാൻ സാധിക്കാതെവരുന്ന കുട്ടികൾക്ക് മാനസികോല്ലാസം നൽകുവാൻ കഴിയുന്ന പ്രോഗ്രാമുകൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തി. അതിൽ പ്രധാനപ്പെട്ടതാണ് സ്കൂളിന്റെ യൂട്യൂബ് ചാനൽ. കുട്ടികളുടെ കലാപരവും, സൃഷ്ടിപരവുമായ കഴിവുകൾ കുട്ടിക്കും രക്ഷിതാക്കൾക്കും കണ്ട് ആസ്വദിക്കുന്നതിനും അത് സമൂഹത്തിന്റെ മുൻപിലേക്ക് അവതരിപ്പിക്കുന്നതിനു ഈ ചാനലിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു. കഥകൾ, പ്രസംഗം, സംഗീതം, നൃത്തം, അവതരണം, സർഗ്ഗവാസനകളുടെ വികാസം എന്നിവക്കെലാം ഈ ചാനൽ അവസരം നൽകി. എല്ലാ ദിനാചരണങ്ങളോടും അനുബന്ധിച്ചു പ്രോഗാമുകൾ തയ്യാറാക്കി യൂട്യൂബ് വഴി സമൂഹത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഓൺലൈൻ ക്ലാസുകൾ

ഈ വർഷം അധ്യാപികക്ക് കുട്ടികളെ കാണുവാനും അവാർഡ് സംവദിക്കുവാനും അതുപോലെ തന്നെ കുട്ടികൾക്ക് അധ്യാപികയുമായും ആശയവിനിമയത്തിനും, സംശയദുരീകരണത്തിനുമുള്ള ഏക മാർഗമായി ഓൺലൈൻ ക്ലാസുകൾ.എല്ലാ അദ്ധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ എല്ലാ ദിവസവും ആ ദിവസത്തെ ഒരു ചെറിയ വീഡിയോ ക്ലാസും നോട്ട്സ് ഉം ക്ലാസ് വാട്സാപ്പ് ഗ്രൂപ്കളിലേക്ക് അയച്ചുകൊടുക്കുന്നു. പാദനപുരോഗതി വിശകലനം ചെയുകയും ചെയ്യുന്നു.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ദിനാചരണങ്ങൾ- ഓൺലൈനിലൂടെ

ചാന്ദ്രദിനം മുതലുള്ള എല്ലാ ദിനാചരണങ്ങളും ഓൺലൈൻ ആയി നടത്തപ്പെട്ടു. ഓരോ ക്ലബ് അടിസ്ഥാനത്തിൽ നടത്തുന്ന പ്രോഗ്രാം എല്ലാം യൂട്യൂബ് ലേക്ക് അപ്‌ലോഡ് ചെയ്തു. സ്വാതന്ത്ര്യദിനം, ഓണം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് എന്നെ ദിനാചരണങ്ങൾ നടത്തി. ക്ലാസ് തലത്തിൽ മികച്ചരീതിയിൽ പെർഫോം ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ലോറ, ആൽഫാ, ഫിയോന എന്നീ കുട്ടികൾക്ക് മികച്ച അവതാരകർ എന്ന ബഹുമതിയും നൽകി ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സെമിനാർ

'മാനസികാരോഗ്യം- കുട്ടിക്കും, രക്ഷിതാവിനും' എന്ന വിഷയത്തിൽ രണ്ടു മാസത്തിൽ ഒരിക്കൽ വീതം മാതാപിതാക്കൾക്കും, കുട്ടികൾക്കുമായി ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്കുണ്ടാകുന്ന ആശങ്ക ദുരീകരിക്കുവാനും ഇതിലൂടെ അവസരം ലഭിച്ചു.