സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2020 - 21 അക്കാദമികവർഷം

Schoolwiki സംരംഭത്തിൽ നിന്ന്

2020 - 21 അക്കാദമിക വർഷം

നേഷൻ ബിൽഡർ അവാർഡ്

2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അധ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

എൽ എസ് എസ് വിജയികൾ

എൽ എസ് എസ്

കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഹോം ലാബ്

ഈ വർഷത്തെ മികച്ച ഒരു പ്രവർത്തനമായിരുന്നു ഹോം ലാബ്. എല്ലാ കുട്ടികളും വീടിന്റെ ഏതെങ്കിലും ഒരു ഭാഗം തിരഞ്ഞെടുത്തു അവിടെ പരീക്ഷണ സാമഗ്രികൾ, ശാസ്ത്ര ഉപകരണങ്ങൾ, ശേഖരങ്ങൾ, ചിത്രങ്ങൾ, നിരീക്ഷണകുറിപ്പുകൾ..തുടങ്ങിയവ സജ്ജീകരിക്കുകയും അവശ്യ നേരത്തു അവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളത്. 12 കേസുകളിലായി പഠിക്കുന്ന സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ വീട്ടിൽ ഹോംലാബ് സെറ്റ് ചെയ്യുകയും അതിന്റെ ഉപയോഗങ്ങൾ ക്ലാസ് ടീച്ചേഴ്‌സിനെ അറിയിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഹോം ലാബിന്റെ മുൻപിൽ ഇരുന്നുള്ള ഫോട്ടോയും ബി ആർ സി യിലേക്ക് അയച്ചു കൊടുത്തു.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

യൂട്യൂബ് ചാനൽ ആരംഭം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന ഈ മഹാമാരി കാലത്ത് സ്കൂളിന്റെ പഠികാണാൻ സാധിക്കാതെവരുന്ന കുട്ടികൾക്ക് മാനസികോല്ലാസം നൽകുവാൻ കഴിയുന്ന പ്രോഗ്രാമുകൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തി. അതിൽ പ്രധാനപ്പെട്ടതാണ് സ്കൂളിന്റെ യൂട്യൂബ് ചാനൽ. കുട്ടികളുടെ കലാപരവും, സൃഷ്ടിപരവുമായ കഴിവുകൾ കുട്ടിക്കും രക്ഷിതാക്കൾക്കും കണ്ട് ആസ്വദിക്കുന്നതിനും അത് സമൂഹത്തിന്റെ മുൻപിലേക്ക് അവതരിപ്പിക്കുന്നതിനു ഈ ചാനലിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു. കഥകൾ, പ്രസംഗം, സംഗീതം, നൃത്തം, അവതരണം, സർഗ്ഗവാസനകളുടെ വികാസം എന്നിവക്കെലാം ഈ ചാനൽ അവസരം നൽകി. എല്ലാ ദിനാചരണങ്ങളോടും അനുബന്ധിച്ചു പ്രോഗാമുകൾ തയ്യാറാക്കി യൂട്യൂബ് വഴി സമൂഹത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഓൺലൈൻ ക്ലാസുകൾ

ഈ വർഷം അധ്യാപികക്ക് കുട്ടികളെ കാണുവാനും അവാർഡ് സംവദിക്കുവാനും അതുപോലെ തന്നെ കുട്ടികൾക്ക് അധ്യാപികയുമായും ആശയവിനിമയത്തിനും, സംശയദുരീകരണത്തിനുമുള്ള ഏക മാർഗമായി ഓൺലൈൻ ക്ലാസുകൾ.എല്ലാ അദ്ധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ എല്ലാ ദിവസവും ആ ദിവസത്തെ ഒരു ചെറിയ വീഡിയോ ക്ലാസും നോട്ട്സ് ഉം ക്ലാസ് വാട്സാപ്പ് ഗ്രൂപ്കളിലേക്ക് അയച്ചുകൊടുക്കുന്നു. പാദനപുരോഗതി വിശകലനം ചെയുകയും ചെയ്യുന്നു.

കുട്ടികളുടെ എഴുത്ത്


കുട്ടികൾ ഭാഷയുമായി ബന്ധപ്പെട്ട് സ്വയം രചിച്ച ആസ്വാദനക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ്, പാചകക്കുറിപ്പ്, വായനാക്കുറിപ്പ്, കഥ, കവിത തുടങ്ങിയവ വാട്സാപ്പിൽ അധ്യാപികക്ക് അയച്ചുകൊടുക്കുന്നു. ടീച്ചർ കുട്ടികളുടെ വർക്കുകൾ ചേർത്തു വെച്ച് ക്ലിപ്പ് ആർട് തയാറാക്കി സേവ് ചെയ്യുകയും മറ്റു ഗ്രൂപ്പുകൾക്ക് കൈമാറുകയും ചെയ്യുന്നു.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ചിത്രരചന


കോവിഡ് കാലപ്രതിസന്ധികളെ അതിജീവിക്കുവാനും, വിരസതയകറ്റുവാനും, മാനസിക സംഘർഷം കുറക്കുന്നതിനും കുട്ടികൾക്കായി ചിത്രരചനാ മത്സരവും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹനസമ്മാനവും നൽകുന്ന പരിപാടി നടപ്പിൽ വരുത്തി. കുട്ടികൾ വരച്ച എല്ലാ ചിത്രങ്ങളും കാണുന്നതിനുള്ള അവസരവും ഒരുക്കി. എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ചതോടെ ചിത്രരചനാ മത്സരത്തിൽ മിക്ക കുട്ടികളും തന്നെ പങ്കെടുത്തു, മത്സരത്തിൽ നാലാം ക്ലാസ്സിലെ കെവിൻ ഷാജി ഒന്നാം സ്ഥാനവും, അയിഷ സെറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ദിനാചരണങ്ങൾ- ഓൺലൈനിലൂടെ

ചാന്ദ്രദിനം മുതലുള്ള എല്ലാ ദിനാചരണങ്ങളും ഓൺലൈൻ ആയി നടത്തപ്പെട്ടു. ഓരോ ക്ലബ് അടിസ്ഥാനത്തിൽ നടത്തുന്ന പ്രോഗ്രാം എല്ലാം യൂട്യൂബ് ലേക്ക് അപ്‌ലോഡ് ചെയ്തു. സ്വാതന്ത്ര്യദിനം, ഓണം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് എന്നെ ദിനാചരണങ്ങൾ നടത്തി. ക്ലാസ് തലത്തിൽ മികച്ചരീതിയിൽ പെർഫോം ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ലോറ, ആൽഫാ, ഫിയോന എന്നീ കുട്ടികൾക്ക് മികച്ച അവതാരകർ എന്ന ബഹുമതിയും നൽകി ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സെമിനാർ

'മാനസികാരോഗ്യം- കുട്ടിക്കും, രക്ഷിതാവിനും' എന്ന വിഷയത്തിൽ രണ്ടു മാസത്തിൽ ഒരിക്കൽ വീതം മാതാപിതാക്കൾക്കും, കുട്ടികൾക്കുമായി ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്കുണ്ടാകുന്ന ആശങ്ക ദുരീകരിക്കുവാനും ഇതിലൂടെ അവസരം ലഭിച്ചു.