ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18758 (സംവാദം | സംഭാവനകൾ) ('== '''അലിഫ് അറബിക് ക്ലബ്''' == അറബി ഭാഷാ ഉന്നമനത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അലിഫ് അറബിക് ക്ലബ്

അറബി ഭാഷാ ഉന്നമനത്തിനായി എല്ലാ സ്കൂളുകളിലും പ്രവർത്തിക്കുന്ന അലിഫ് അറബി ക്ലബ് നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു. ജൂൺ മാസത്തിൽ ഓൺലൈൻ വഴി തെരെഞ്ഞെടുത്ത കമ്മറ്റി തുടരുന്നു.

സ്കൂൾ തലത്തിൽ വിവിധ മത്സര പരിപാടികളും മത്സര പരിപാടികൾക്കുള്ള പരിശീലനങ്ങളും ക്ലബ് മുഖേന നടത്തപ്പെടുന്നു. സെമിനാർ ,പ്രസംഗ മത്സരം,ക്വിസ് പ്രോഗ്രാം ,കാർട്ടൂൺ ,കാലിഗ്രഫി, കളറിംഗ് ,വായനാ മത്സരം ,പദപ്പയറ്റ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

അലിഫ് അറബി ക്ലബ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച അറബിക് ടാലൻ്റ് ടെസ്റ്റിൽ സ്കൂളിലെ നൂറോളം വിദ്യാത്ഥികൾ പങ്കെടുക്കുകയും A+ ഗ്രേഡ് നേടുകയും ചെയ്തു.കൂടാതെ അന്താരാഷ്ട്രാ അറബിക് ദിനത്തോടനുബന്ധിച്ച് നടന്ന മെഗാ ക്വിസിൽ നമ്മുടെ വിദ്യാലയത്തിലെ റന ഫാത്തിമ സബ് ജില്ലയിൽ up വിഭാഗത്തിൽ ഒന്നാമതെത്തുകയും LP വിഭാഗത്തിൽ ഫാത്തിമ സുൽത്താന, മുഹമ്മദ് ഷഹീൻ ,സൽഹഫാത്തിമ, ഫാത്തിമ ഷിഫ തുടങ്ങിയവർ A+ നേടി സ്കൂളിന് അഭിമാനമാവുകയും ചെയ്തു.

നവമ്പർ മാസം കോവിഡിന്‌ ശേഷം സ്കൂളിൽ ഓഫ് ലൈനായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.