ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ
ഗണിത ക്ലബ്
.......................
നവംബർ ആദ്യവാരം G.M. U. P. S വളപുരം സ്കൂളിൽ ഗണിത താല്പരരായ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ് രൂപീകരിച്ചു.
ഗണിത പഠനത്തിലൂടെ യുക്തി ചിന്ത വർദ്ധിപ്പിക്കാനും കാര്യകാരണ ബന്ധങ്ങൾ കണ്ടെത്തുവാനും പ്രൈമറിതലത്തിൽ പഠിതാവിന് കഴിയേണ്ടതുണ്ട്. ഗണിതത്തിലെ ആശയങ്ങളും തത്ത്വങ്ങളും പരസ്പരം ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒട്ടേറെ മൂല്യങ്ങൾ ഗണിത പഠനത്തിലൂടെ കൈവരിക്കാൻ സാധിക്കും. ഗണിത പഠനത്തിലൂടെ സർഗാത്മക ചിന്ത കുട്ടികളിൽ വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
❗️ഗണിത ശാസ്ത്ര ദിനം.❗️
ജി. എം.യു പി എസ് വളപുരം ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ രാമാനുജൻന്റെ ജന്മദിനമായ ഡിസംബർ 22 ബുധനാഴ്ച ഗണിതശാസ്ത്ര ദിനമായി ആചരിച്ചു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പതിപ്പ് നിർമ്മാണം,ഗണിത പാറ്റേൺ നിർമ്മാണം, ഗണിത ക്വിസ് മത്സരങ്ങൾ, പഠനോപകരണ നിർമ്മാണം, "ഗണിത്തോത്സവം "പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു.
1. പതിപ്പ് നിർമ്മാണം.
ഗണിത ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച പതിപ്പ് നിർമ്മാണ മത്സരത്തിൽ 7. Aക്ലാസനും ഒന്നാം സ്ഥാനവും 6.A ക്ലാസിനും രണ്ടാം സ്ഥാനവും,7D യ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
2. ക്വിസ് മത്സരം.
ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 7A യിലെ സഞ്ജയ് ദേവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
3. ജോമട്രിക്കൽ പാറ്റേൺ.
ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ജോമട്രിക്കൽ പാറ്റേൺ മത്സരത്തിൽ ഒന്നാം സ്ഥാനം ഏഴ് ബി ക്ലാസിലെ ആയിഷ ഷിബു എന്ന കുട്ടിയും രണ്ടാം സ്ഥാനം മിസ്നയും ഷദാ ഫാത്തിമയും പങ്കിട്ടെടുത്തു.