ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു.
മഹാമാരിയുടെ ദിനങ്ങളിൽ സ്മാർട്ട് ഫോണിന്റെ അപര്യാപ്ത മൂലം ഓൺലൈൻ ക്ലാസസുകളിൽ കയറാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ 900 ത്തോളം ബിരിയാണി വിതരണം ചെയ്യുകയും അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊടുക്കാനും സാധിച്ചു.
സ്കൂൾ കേന്ദ്രമായി നടന്ന വാക്സിനേഷൻ ക്യാമ്പയിനിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും വൃദ്ധരായവർക്ക് സഹായഹസ്തവുമായി Spc cadets മുഴുവൻ സമയവും സേവന സന്നദ്ധരായി നിലകൊണ്ടുഡിജിറ്റലൈസേഷൻ ചെയ്ത നവീകരിച്ച ലൈബ്രറി SPC കേഡറ്റ്സന്റെ സഹകരണത്തോടെ നല്ല രീതിയിൽ ചിട്ടപ്പെടുത്തി.
ആഗസ്റ്റ് മാസത്തിൽ കനിവിന്റെ കൈത്താങ്ങായി നമ്മുടെ സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട നാലു വിദ്യാർത്ഥി കുടുംബങ്ങൾക്ക് ഓണക്കിറ്റുകളുമായി SP C വിദ്യാർഥികൾ ഭവനസന്ദർശനം നടത്തി.മഹാമാരിക്കാലത്ത് സഹജീവികളെ ചേർത്തു പിടിക്കേണ്ടതിലെ നന്മ തിരിച്ചറിയാൻ നമ്മുടെ കേഡറ്റുകൾക്ക് സാധിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയും,ക്വിസ് ചിത്രരചന മത്സരങ്ങൾ നടത്തിയും സമുചിതമായി ആഘോഷിച്ചു.
സെപ്തംബർ മാസം മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആഘോഷിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും, പരിസരവും സ്കൂൾബസും വൃത്തിയാക്കി.ഒക്ടോബർ 9 ലോക പാലിയേറ്റീവ് ദിനത്തിൽ ആൽഫ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്കു റാലി നടത്തി.നാടകവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.