സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ
പ്രവൃത്തി പഠന ക്ലബ്
വൈകാരികവും വൈജ്ഞാനികവുമായ മേഖലകളുടെ സമന്വയവും വികാസവും സാധ്യമാക്കുന്നതിന് പ്രവർത്തിപരിചയ വിദ്യാഭ്യാസം അനിവാര്യമാണ്.
തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും ഉൽപ്പന്ന നിർമ്മിതിയിലേക്കും സേവനത്തിലേക്കും നയിക്കുന്ന വിധത്തിലുള്ള സർഗ്ഗാത്മക പ്രവർത്തനമാണിത്.
സാമൂഹിക ബോധമുള്ള പുതിയൊരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുന്ന പ്രവർത്തി പഠനത്തിലെ സുപ്രധാന ലക്ഷ്യമാണ്.
DIET ഉം സംസ്കൃതം സ്കൂൾ വട്ടോളിയും സംയുക്തമായി സംഘടിപ്പിച്ച സ്കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായി കൈവല്യം (പ്രവൃത്തി പരിചയ പരിശീലനം) പരിപാടി സംഘടിപ്പിച്ചു. പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ 30 കുട്ടികളെ ഉൾപ്പെടുത്തി ഇപ്പോഴും നടപ്പിലാക്കി കൊണ്ടിരിക്കുന്നു