സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തി പഠന ക്ലബ്ബ്

വൈകാരികവും വൈജ്ഞാനികവുമായ മേഖലകളുടെ സമന്വയവും വികാസവും സാധ്യമാക്കുന്നതിന് പ്രവർത്തിപരിചയ വിദ്യാഭ്യാസം അനിവാര്യമാണ്.

തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും ഉൽപ്പന്ന നിർമ്മിതിയിലേക്കും സേവനത്തിലേക്കും നയിക്കുന്ന വിധത്തിലുള്ള സർഗ്ഗാത്മക പ്രവർത്തനമാണിത്.

സാമൂഹിക ബോധമുള്ള പുതിയൊരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുന്ന പ്രവർത്തി പഠനത്തിലെ സുപ്രധാന ലക്ഷ്യമാണ്.

DIET ഉം സംസ്കൃതം സ്കൂൾ വട്ടോളിയും സംയുക്തമായി സംഘടിപ്പിച്ച സ്കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായി കൈവല്യം   (പ്രവൃത്തി പരിചയ പരിശീലനം) പരിപാടി സംഘടിപ്പിച്ചു. പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ 30 കുട്ടികളെ ഉൾപ്പെടുത്തി ഇപ്പോഴും നടപ്പിലാക്കി കൊണ്ടിരിക്കുന്നു

അലിഫ് അറബിക് ക്ലബ്ബ്.

സ്കൂളിലെ ഏറ്റവും സജീവമായ  ക്ലബ്ബുകളിൽ ഒന്നാണ് അലിഫ് അറബിക് ക്ലബ്. വിദ്യാർത്ഥികളുടെ അറബി ഭാഷാപഠനത്തിലും,കലാപരമായ കഴിവുകൾ ഉൾപ്പെടെയുള്ള  പഠനേതര  പ്രവർത്തനങ്ങളിളും  അവരെ സഹായിക്കുക, പ്രചോദനവും പ്രോത്സാഹനവും നൽകുക  എന്നതാണ് അറബിക് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ. വർഷങ്ങളായി ഈ രംഗത്ത് വൈവിദ്ധ്യമാർന്ന പരിപാടികൾ  നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. വിവിധ ദിനചാരണങ്ങളുടെ ഭാഗമായി വ്യത്യസ്ത മത്സരപരിപാടികൾ , വിജയികൾക്ക് സർട്ടിഫിക്കറ്റ്, മെഡൽ, സമ്മാനങ്ങൾ നൽകുന്നു.  കോവിഡ് കാലത്ത് സ്‌കൂളുകൾ അടഞ്ഞുകിടന്നപ്പോഴും ഓൺലൈൻ മത്സരങ്ങൾ നടത്തി വിജയികളെ വീട്ടിൽ ചെന്നു അനുമോദിച്ചതും സമ്മാനങ്ങൾ നൽകിയതും  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 18 ലോക അറബി ഭാഷാ ദിനാചാരണത്തിന്റെ ഭാഗമായി മാത്രം  പന്ത്രണ്ട് ഇനങ്ങളിലാണ് വിദ്യാർത്ഥികൾക്ക് മത്സരം നടത്തിയത്. കൂടാതെ പൂർവ്വ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ നടത്തുകയും, മുഴുവൻ  വിജയികളെയും സ്കൂളിൽ വെച്ചു അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും  ചെയ്തു. സ്കൂൾ അറബിക് ക്ലബിന്റെ കീഴിൽ അറബിക് സെമിനാറുകൾ , ശില്പശാലകൾ , കാലിഗ്രാഫി പ്രദർശനം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടെ നിരവധി  മത്സരങ്ങളിൽ  (സംസ്ഥാന, ജില്ലാ, ഉപജില്ലാ തലങ്ങളിൽ) നിരവധി ചാമ്പ്യൻമാരെ വാർത്തെടുക്കാൻ സാധിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനും കുട്ടികളിൽ ബോധവൽക്കരണം നടത്താനും വേണ്ടിയാണ് ഈ ക്ലബ്‌ സ്ഥാപിച്ചത്. ഈ ലക്ഷ്യത്തിൽ എത്താൻ കഴിയുന്ന വ്യത്യസ്ത പരിപാടികൾ സ്കൂളികളിൽ നടത്തി വരുന്നു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിവസത്തിൽ സ്കൂളിലെ കുട്ടികൾ കുടുംബസമേതം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തതിന് ശേഷം ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ അയച്ച് തന്നു. കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം, ലഹരി ബോധവൽക്കരണ പ്രസംഗം എന്നിവ നടത്തി. ലഹരി വിരുദ്ധ ക്ലബ്ബിലെ അംഗങ്ങൾക്ക് വേണ്ടി ഓൺലൈൻ ആയി ക്ലാസ്സ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി പോസ്റ്റർ പ്രദർശനവും നടത്തി.

ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്

കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം എളുപ്പമാക്കുന്നതിനു ഉതുകുന്നതായ പ്രവർത്തനങ്ങൾ  ഇംഗ്ലീഷ് ക്ലബ്ബ്‌ നടത്തി വരുന്നു. കൂടാതെ ക്ലബ്ബ് ഇംഗ്ലീഷ് ഭാഷയിൽ വിവിധ തലങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടപ്പിക്കുന്നതിനു അവസരം ഒരുക്കുകയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പരിപോഷിക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്തതരം പ്രവർത്തനങ്ങൾ  നടത്തിവരുന്നു.

ജാഗ്രതാ സമിതി

നവംബർ ഒന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ട് ഒക്ടോബർ അവസാനവാരം വടകര ഡി ഇ ഒ യുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതി കൺവീനർമാർക്കുള്ള പരിശീലന ക്ലാസ്സ്‌ നൽകി. സ്കൂളിൽ എത്തുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രയാസം എങ്ങനെ നേരിടാം എന്നതിനെകുറിച്ചാണ് ക്ലാസ്സ്‌ നടന്നത്. കുന്നുമ്മൽ എ ഇ ഒ യുടെ അധ്യക്ഷതയിൽ കുന്നുമ്മൽ സബ് ജില്ലാ ജാഗ്രതാ സമിതി കൺവീനവർമാർക്കും പരിശീലന ക്ലാസ്സ്‌ നൽകി.കുന്നുമ്മൽ ബി ആർ സിയിൽ വെച്ച് നൽകിയ അതിജീവനം എന്ന ക്ലാസ്സ്‌ സ്കൂളിലെ മുഴുവൻ  കുട്ടികൾക്കും മാനസിക കായിക പരിശീലനം നൽകുന്നതിനായിരിന്നു. അതനുസരിച്ചു സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളിലേറെ ആഹ്ലാദമുണ്ടാക്കാൻ അതിജീവനം പരിപാടിക്ക് കഴിഞ്ഞു.. പ്രവീണ ടീച്ചറാണ് ജാഗ്രതാസമിതി കൺവീനവർ.

ഗാന്ധിദർശൻ ക്ലബ്ബ്

മഹാത്മാഗാന്ധിയുടെ  ആശയങ്ങൾ വിദ്യാർത്ഥി ഹൃദയങ്ങളിലെത്തിക്കുന്നതിനായി സജീവമായി പ്രർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധി ദർശൻ ക്ലബ്ബ് .ഇതിൻ്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും നടത്തപ്പെടുന്ന ഹോണസ്റ്റി ഷോപ്പ് ആയ സത്യപാഠം, സബർമതി പത്രം എന്നിവ ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രധാന പരിപാടികളോ നുബന്ധിച്ച് സബർമതിപത്രം പുറത്തിറക്കാറുണ്ട്. അക്ബർ കക്കട്ടിലിൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ രചനകൾ അക്ബർ ഓർമകഥാ സമാഹാരത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.മുരളീധരൻ MP പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു

പ്രമാണം:16063 sabarmathi.pdf


സംസ്കൃതം ക്ലബ്

വിദ്യാർത്ഥികളുടെ സംസ്കൃത ഭാഷ പഠനം എളുപ്പമാക്കാനും കലാപരമായ കഴിവുകൾ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കൃതം ക്ലബ് രൂപീകരിച്ചത്.

രാമായണ മാസാചരണതോടനുബന്ധിച്ച് പ്രശ്നോത്തരി,  വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് രാമായണ കഥാപാത്രഭിനയം,  ചിത്രരചന എന്നിവ നടത്തി.

സംസ്കൃത ദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങൾ കഥാ കവിത സമസ്യ ഉപന്യാസം എന്നിവ നടത്തിവരുന്നു

ഗൃഹത്തിൽ ഉള്ള അംഗങ്ങളെയും വസ്തുക്കളെയും പരിചയപ്പെടുത്തുന്ന ഗൃഹ പരിചായണം  വീഡിയോ ഉണ്ടാക്കി ഗ്രൂപ്പിൽ പ്രദർശിപ്പിച്ചത് കുട്ടികളിൽ പുത്തനുണർവ് ഉണ്ടാക്കാൻ സാധിച്ചു..

സംസ്കൃത കലാപരിപാടികളെ ഉൾകൊള്ളിച്ചുകൊണ്ട് സംസ്കൃത സമാജം പരിപാടികളിൽ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു