എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ഗുരുവന്ദനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
അരുമയാമാരോമലെക്കൈപിടിച്ചുകൊണ്ടമ്മ
വിദ്യാലയത്തിൻ പടിവാതിൽക്കലെത്തീടവെ
അതുവരെ കാണാത്തൊരാ ലോകത്തേക്കുറ്റുനോക്കിക്കൊ-
കാംക്ഷാഭരിതനായുണ്ണി പരതുന്നു നാലുപാടുമേ
ഒടുവിൽ തന്നമ്മയോടൊപ്പം ചെന്നൂ കൂട്ടുകൂടാനായ്
ടവമ്പും സതീർത്ഥ്യർ തൻ മുന്നിലേക്കവൻ
നീണ്ടുപോകുന്നൊരു മണിയടിനാദം കേട്ടു
സാകൂതമതെന്തെന്നോർത്തുകൊണ്ടിരിക്കവെ
നിറഞ്ഞൊരു ചിരിയുമായി വന്നണയുന്നൂ മുന്നിൽ
അമ്മയല്ലാതെ മറ്റൊരമ്മപോലധ്യാപിക
മക്കളേ വരികെന്ന, സ്നേഹമന്ത്രണത്തോടെ
തഴുകിതലോടിക്കൊണ്ടിരിപ്പിടമവന്നേകി
പുതിയൊരാലോകത്തവൻ പിച്ചവെക്കുന്നൂ മന്ദം
അതുവരെ പാലിച്ചതാം ചര്യകൾ മാറീടുന്നു
കളിയായ് ചിരിയായ് പിന്നെ അക്ഷരസ്നേഹിയായവൻ
നാളുകൾ പോകുന്തോറും കേമനായ് മാറീടുന്നു
ആയിരം കുരുന്നുകൾക്കറിവിന്നമൃതേകാൻ കഴിഞ്ഞല്ലോ
ഇതിൽപ്പരമെന്താനന്ദം! ഗുരുനാഥ കൃതാർത്ഥയായ്
അജ്ഞതയാകുന്നൊരാ അന്ധകാരത്തിൻ മീതെ
അറിവിൻ വെളിച്ചം വീശും ഗുരുക്കൾ മഹാത്മാക്കൾ