സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി സ്‌കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം കൊണ്ടാടുന്നു. കൊടിതോരണങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ നൽകി അവരെ പുതിയക്ലാസ്സിലേയ്ക്കാനയിക്കുന്നു.

പഠനോത്സവം

ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുൻപിൽ പ്രദർശിപ്പിക്കുന്നതിനും രക്ഷിതാക്കൾക്ക് നേരിട്ട് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ, നേടിയെടുത്ത നൈപുണികൾ എന്നിവ മനസ്സിലാക്കുന്നതിനുമായി ഓരോ പ്രവർത്തന വർഷത്തിലും പഠനോത്സവങ്ങൾ നടത്തപ്പെടുന്നു.

ദിനാചരണങ്ങൾ

ഓരോ ദിവത്തിന്റെയും പ്രത്യേകതകൾ കുട്ടികൾ മനസ്സിലാക്കുന്നതിനും മഹത് വ്യക്തിത്വങ്ങൾ, അവരുടെ ചുറ്റുപാടുകൾ, അവരുടെ സംഭാവനകൾ , അവരുടെ മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾ മനസ്സിലാക്കി അവരെ സാമൂഹികാവബോധമുള്ളവരാക്കി മാറ്റുന്നതിനും  ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു.

പേപ്പര്ബാഗ് / ക്ളോത്ത് ബാഗ് നിർമ്മാണം

ജീവനും ആരോഗ്യത്തിനും ഹാനികരമായ പ്ലാസ്റ്റിക്കിന്റെ തുരത്തുന്നതിനായി തുണികൊണ്ടുള്ള സഞ്ചികൾ സ്‌കൂളിലെ എല്ലാ കുട്ടികളും നിർമ്മിച്ച് ഉപയോഗിക്കുന്നു. വിവിധയിനം പേപ്പർ ബാഗുകൾ സ്‌കൂളുകളിൽ കുട്ടികൾ തയ്യാറാക്കുന്നു. കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്‌കൂളിന് സമീപമുള്ള കടകളിൽ നൽകുകയും ചെയ്യുന്നു.

ജൈവകൃഷി

പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ ജൈവകൃഷി നടത്തി വരുന്നു. കോവൽ, വഴുതന, വേണ്ട, കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ചാണകം കമ്പോസ്റ്റുവളങ്ങൾ എന്നീ ജൈവ വളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.

പ്രതിഭോത്സവം

സ്‌കൂൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രതിഭോത്സവം നടത്തപ്പെടുന്നു. രണ്ടുദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രതിഭോത്സവത്തിൽ, കലാ പ്രതിഭകൾ, കായികപ്രതിഭകൾ എന്നിവരെ കണ്ടെത്തുകയും അവർക്ക് മികച്ചരീതിയിൽ പരിശീലനം നൽകുകയും ഉപജില്ലാതല മത്സരങ്ങൾക്കായി അവരെ സജ്ജരാക്കുകയും ചെയ്യുന്നു.

വിദ്യാലയം പ്രതിഭകളോടൊപ്പം

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ സാഹിത്യരംഗത്ത് പ്രശോഭിക്കുന്ന ശ്രീ. ചാക്കോ സി. പൊരിയത്ത് സർ, കലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ശ്രീ. ജോയ് തലനാട് എന്നിവരുമായി അഭിമുഖങ്ങൾ നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു.

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ താഴെത്തന്നിരിക്കുന്ന  പട്ടികയിൽ ചേർത്തിരിക്കുന്നു.

ക്രമനമ്പർ പ്രവർത്തനം പ്രവർത്തനം ലഭിക്കുന്ന ലിങ്ക്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം